Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
വേറെ ഫ്ലൈറ്റില്‍ പോകും എന്ന് പറഞ്ഞു. വേറെ ആരോടും ഇത് പറയണ്ട എന്ന് പറഞ്ഞു. രാത്രി വിളിക്കാം എന്ന് കൂടി ചേര്‍ത്ത് മെസേജ് അയച്ചു. ഞങ്ങള്‍ ഒരുമിച്ചല്ല പോകുന്നത് എന്ന് ഒരാള്‍ എങ്കിലും അറിയുന്നത് നല്ലതാണെന്ന് തോന്നി.
ജിന്‍സി ആരോടോ ചാറ്റ് ചെയ്തുകൊണ്ട് വാഷ് റൂമിലേക്ക് പോകുന്നത് കണ്ടു. ഞാന്‍ വീണ്ടും വന്നു ചെയറില്‍ ഇരുന്നു. കുറെ സമയം കഴിഞ്ഞു തിരിച്ചു വരുന്ന ജിന്‍സിയുടെ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. അടുത്ത് വന്ന അവള്‍ ഫോണ്‍ എന്‍റെ നേര്‍ക്ക് കാണിച്ചിട്ട് “മാഷെ എന്താ ഇത്” എന്ന് ചോദിച്ചു. അവളുടെ മുഖത്തുള്ള ദേഷ്യം കണ്ണുകളില്‍ പ്രകടമായിരുന്നു. ഫോണ്‍ വാങ്ങി മെസേജ് വായിച്ചപോള്‍ മനസിലായി ജിന്‍സി എന്‍റെ സ്റ്റാഫ് ജ്യോമേരിയോട് ആണ് ചാറ്റ് ചെയ്തത് എന്ന്. ഇവള്‍ അങ്ങോട്ട് പരിചയപ്പെടാന്‍ മെസേജ് അയച്ചതിന് റിപ്ലെ ആ തെണ്ടി അയച്ചത് ആണ് പണിയായത്. യാ മേഡം ബോസിന്‍റെ സീറ്റ് നിങ്ങള്‍ക്ക് തന്നു എന്ന് ബോസ് പറഞ്ഞു. നിങ്ങളുടെ എല്ലാ കാര്യവും നോക്കണം എന്ന് പറഞ്ഞു. എന്നൊക്കെ പറയുന്ന മെസേജ്. അതിനു ഇവള്‍ തിരിച്ചു എന്‍റെ സീറ്റ് ആണോ അവള്‍ക്കു കൊടുത്തത് എന്ന് വീണ്ടും ചോദിച്ചു ഉറപ്പിച്ചിരിക്കുന്നു. അത്ര വായിച്ചപ്പഴേ കാര്യം മനസിലായ ഞാന്‍ ഫോണ്‍ തിരികെ കൊടുത്ത് എണീറ്റ് നടന്നു ഗ്ലാസില്‍ കൂടി പുറത്തേക്കു നോക്കി നിന്നു. ജിന്‍സി അടുത്ത് വന്നു എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു, ജിന്‍സി നീ ഒന്നും പറയണ്ട. എന്നേക്കാള്‍ നിനക്കാണ് അവിടെ എത്തേണ്ടത് ആവശ്യം എന്ന് നമുക്ക് രണ്ടാള്‍ക്കും
💬 Comments
View all comments