Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ജീവിതം സന്തോഷമായി പോയിരുന്നു. പോയ പേപ്പര്‍ എഴുതിയെടുത്തു. കുറച്ചു കൂടി നല്ലൊരു ജോലിക്ക് കേറി.
ഈ സമയം ഒരു മിനിറ്റ് എന്ന് പറഞ്ഞു ഞാന്‍ എണീറ്റു പോയി ഒരു വിസ്കി ഒഴിച്ചിട്ടു വന്നു. അവള്‍ അതിലേക്കു സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
തനിക്കു വേണോ ? ഒരെണ്ണം ഒഴിക്കട്ടെ ?
ഇതെന്താ മാഷെ ബ്രാണ്ടി ആണോ?
അല്ല വിസ്കി ആണ്.
എനിക്ക് ബ്രാണ്ടി, വിസ്കി ഒന്നും ഇഷ്ടമല്ല മാഷെ. വൈന്‍, ബിയര്‍ ഒക്കെ ചിലപ്പോള്‍ ഇത്തിരി കഴിക്കും. വോഡ്കയും കഴിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു ബിയര്‍ എടുക്കാം എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ വേണ്ട മാഷെ. എനിക്ക് ഫുഡ് കഴിക്കുമ്പോള്‍ പറ്റില്ല. മാഷ് നല്ലോണം കുടിക്കും അല്ലെ?
ഹേയ് ഞാന്‍ അങ്ങനെ കുടിക്കില്ല.
ഉവ്വ. ഞാന്‍ കണ്ടതല്ലേ ഞാന്‍ വന്നപ്പോള്‍ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ വീണ്ടും. ഇങ്ങനെ കുടിക്കണ്ട മാഷെ.
അത് ഇവിടെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ. അതാണ്. അല്ലെങ്കില്‍ വല്ലപ്പോഴും കുടിക്കു. ജിന്‍സി പറഞ്ഞതുകൊണ്ട് ഇതും കൂടി കഴിഞ്ഞാല്‍ ഇന്നിനി കുടിക്കില്ല. ഓക്കേ.
അവള്‍ സന്തോഷത്തോടെ ഒരു ചിരി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന്.
വളരെ പതുക്കെ ആണ് അവള്‍ കഴിക്കുന്നത്.
ഞാന്‍ പറഞ്ഞു ബാകി പറയു.
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മാഷെ എനിക്ക് സാമിന്റെ ആലോചന വരുന്നത്. പപ്പ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പെണ്ണ് കാണാന്‍ വരുന്ന ദിവസം ഞാന്‍ നാട്ടില്‍ പോയി. എന്നെ കണ്ടപ്പഴേ സാമിന് ഇഷ്ടമായി.
അത് കേട്ട ഞാന്‍ അതിപ്പോ തന്നെ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്.
💬 Comments
View all comments