Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ഇങ്ങോട്ട് വാ.
ഞാന്‍ ഡിന്നര്‍ വരുമ്പോള്‍ വരാം.
ഓക്കേ എന്നാല്‍ അപ്പോള്‍ വാ.
ഇവളെ മനസിലാകുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അവളുടെ മനസ്സില്‍ എന്താണ്. എന്താണ് ഞാന്‍ പറഞ്ഞത്. എല്ലാം കൂടി ഓര്‍ത്തു എനിക്കൊരു പിടിയും കിട്ടിയില്ല. ഞാന്‍ ഫോണ്‍ മാറ്റി വച്ച് കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു ഡോര്‍ ബെല്‍ മുഴങ്ങി. ഇത്ര വേഗം ഡിന്നര്‍ വന്നോ എന്നോര്‍ത്ത് എഴുനേറ്റു വരുമ്പോള്‍ ഡോര്‍ തുറന്നു ജിന്‍സി കേറി വരുന്നു. ഞാന്‍ ഈ റൂമില്‍ വന്നപ്പോള്‍ മുതല്‍ ഡോര്‍ ലോക് ചെയ്തിരുന്നില്ല.
വരില്ലെന്ന് പറഞ്ഞിട്ട് എന്തെ.. ?
എന്താ മാഷെ വരെണ്ടായിരുന്നോ ? അവള്‍ അല്പം ഗൌരവത്തില്‍ ആണ് പറഞ്ഞത്.
ഞാനൊന്നും പറഞ്ഞില്ലേ.. ഞാന്‍ ഒന്നും മിണ്ടാതെ സോഫയില്‍ ഇരുന്നു.
അവള്‍ എന്‍റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്‍റെ തോളില്‍ തല വച്ചിട്ട് പറഞ്ഞു.
മാഷെ..
എന്താടോ
ഞാന്‍ മാഷിന്‍റെ പറ്റിക്കാന്‍ ഓരോന്ന് പറയുന്നതാ. ദേഷ്യം ആയോ ?
ഇങ്ങനാണോ പറ്റിക്കുന്നതു. ഞാന്‍ ഓര്‍ത്തു ഞാന്‍ എന്തോ തെറ്റ് ചെയ്തെന്നു.
മാഷിന്‍റെ കയ്യില്‍ കുറച്ചു വഷളത്തരം ഉണ്ട്. അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.
എന്ത് വഷളത്തരം.
അത് പിന്നെ പറയാം. മാഷിനെ ഞാന്‍ ശ്യാമേട്ട എന്ന് വിളിക്കട്ടെ.
അതെന്താ പെട്ടന്ന് ഒരു മാറ്റം.
ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നു.
താന്‍ ഇഷ്ടം ഉള്ളത് വിളിക്കു,. അല്ലെങ്കിലും മാഷ് ഒരു ബോറന്‍ വിളിയാണ്. നീ എന്ത് വേണേലും വിളിക്കു പെണ്ണെ.
എന്നാ ചെക്കാന്നു വിളിക്കട്ടെ.
തെറി ഒഴികെ എന്ത് വേണേലും വിളിക്കു.
ഹിഹി ചിലപ്പോള്‍ തെറി വിളിക്കും. ചുമ്മാ
💬 Comments
View all comments