0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 5.3K

അടുത്ത് എത്തി ഗേറ്റ് അകത്തു നിന്ന് കുറ്റി ഇട്ടു…

തിരിച്ചു മഞ്ജുവിൻ്റെ വീടിൻ്റെ  നേരെ നടക്കാൻ തുടങ്ങി …

വീടിൻ്റെ മുന്നിൽ എത്തിയപ്പോഴാണ് വീടിൻ്റെ സൈഡ് ആയി  പറമ്പിൽ  ഒരു വലിയ  പേര മരം നിൽക്കുന്നത് കണ്ടു… മരത്തിലേക്ക് കയറാൻ പാകത്തിന് അല്പം താഴ്ന്ന ചില്ലയും ഉണ്ടായിരുന്നു അതിൽ…

കുറച്ചൂടെ അടുത്തേക്ക് ചെന്നപ്പോൾ ഒരുപാട് പഴുത്ത പേരക്ക മരത്തിൽ നിൽക്കുന്നത് കണ്ട്…

ഒന്നും നോക്കാതെ ബിജി തൻ്റെ ചെരുപ്പ് ഊരി ചുവട്ടിൽ വെച്ചുകൊണ്ട്  മരത്തിലേക്ക്  വലിഞ്ഞു കേറി…

താഴ്ന്ന കൊമ്പിൽ ചവിട്ടി ഒന്നു അല്പം മുകളിലേക്ക് കയറി കൊണ്ട് എത്തി വലിഞ്ഞു ഒരു പേരക്ക പറിച്ചു പാവാടയിൽ ഒന്നു തുടച്ചിട്ട് മൃദുവായി ഒന്നു കടിച്ചു..

“നല്ല മധുരം”…ബിജി മനസ്സിൽ ഓർത്തു…...ബിജിക്ക് 2,3 പേരയ്ക്ക കൂടി പറിച്ചു വീട്ടിൽ കൊണ്ട് പോയി തിന്നാൻ ആഗ്രഹം തോന്നി

മരത്തിൻ്റെ ചില്ലയിൽ ചാഞ്ഞു നിന്ന് ബാലൻസ് ചെയ്തിട്ട് ചുറ്റു പാടും ഒന്നു നിരീക്ഷിച്ചു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം തൻ്റെ പാവാട അൽപം മുകളിലേക്ക് മടക്കി കുത്തി ഒരു സഞ്ചി പോലെ ആക്കി..

അടുത്ത കൊമ്പിലേക്ക് കയറി …

എന്നാൽ ബിജിയുടെ തലയുടെ പുറകുവശത്ത് നീറിൻ്റെ (ഉറുമ്പ്) കൂട് ഉണ്ടായിരുന്നു … അവൾ പോലും അറിയാതെ അതിൽ ചെന്ന് തല മുട്ടിയിരുന്നു…

തലമുടിയിൽ കൂടി ഉറുമ്പുകൾ  കയറിക്കൊണ്ടിരുന്നു…

ബിജി പെട്ടെന്ന് ശ്രദ്ധിച്ചില്ല..രണ്ടു പേരക്ക കൂടി പറിച്ചെടുത്ത് പാവാടയിലേക്ക് ഇട്ടു… അടുത്ത ചില്ലയിൽ ഒരു പഴുത്ത പേരക്ക കണ്ട് അടുത്ത് ചില്ലയിൽ ചവിട്ടിയതും

“ അയ്യോ…എൻ്റെ അമ്മേ” ഒരു നിലവിളി

💬 Comments

View all comments