Chapter Title : JOE 2 [Joe]
ഫുഡ് ഓക്കെ കഴിക്കാൻ തന്നിരുന്നു.
അപ്പഴാണ് വീണ്ടും അവൻ വിളിക്കുന്നത്
ചേട്ടായി ഫോൺ വിളിച്ചോണ്ട് നേരെ പുറത്തേക്ക് പോയി
കുറച്ച് കഴിഞ്ഞ് ചേട്ടായി ഫോൺ വിളിച്ചോണ്ട് അകത്തേക്ക് വന്നിട്ട് പറഞ്ഞു
എടീ അവനാ വിളിച്ചത് മറ്റേ പാലത്തിന്റെ അവ്ടെല്ലാം വെള്ളം കയറി ഇങ്ങോട്ട് വരാൻ പറ്റാതെ അവൻ പോസ്റ്റ് ആയി നില്കുവാണെന്ന്
അപ്പോ ഇനി ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും ചേട്ടായി
അതിന് അവൻ എങ്ങോട്ട് വന്നാലല്ലേ നിങ്ങൾക്ക് പോകാൻ പറ്റാത്തൊള്ളൂ. അവൻ നോക്കിട്ട് വിളിക്കവനാണ് പറഞ്ഞത്
അപ്പോൾ അവന് ഇങ്ങോട്ട് വരാൻ പറ്റിയില്ലങ്കിൽ എന്ത് ചെയ്യും
പറ്റിയില്ലങ്കിൽ അവൻ തിരിച്ചു വിട്ടിൽ പോകുവാരികും അല്ലാതെ ഇപ്പോൾ എന്നാ ചെയ്യാൻ പറ്റും
അവൻ വീണ്ടും വിളിച്ചു ചേട്ടായി ഫോൺ സ്പീക്കർ ഇട്ടു
ഹലോ എടാ എന്തായി.?
ഒരു രക്ഷയും ഇല്ലടാ എനിക്ക് വരാൻ പറ്റുവന്ന് തോന്നുന്നില്ല. ഞാൻ തിരിച്ചു വീട്ടിൽ പോകാം. അല്ലാണ്ട് ഇവിടെ നിന്നിട്ട് കാര്യമില്ല. നീ അവളുടെ കയ്യിൽ ഫോൺ കൊടുക്ക്
നീ പറഞ്ഞോ ഫോൺ സ്പീക്കറിലാണ്.
എടി ഇവിടെ ഫുൾ വെള്ളം കയറി അപ്പുറത്തേക്ക് വരാൻ ഒരു വഴിയും ഇല്ലാ നീ ഒരു കാര്യം ചെയ്യ് ഇന്ന് അവിടെ നിൽക്ക്
ഇല്ലാ നീ മഴ കുറയുവോന്ന് നോക്കിട്ട് ഇങ്ങോട്ട് വാ ഞാനും വരുവാ. അമ്മ വഴക്ക് പറയും. മഴ കുറഞ്ഞിട്ട് വന്നാൽ മതി
എടി മഴ കുറഞ്ഞിട്ടു കാര്യമില്ല വെള്ളം കയറി കിടക്കുവാ ഇവിടെ ഉള്ള ആള്ക്കാര് റോഡ് ക്രോസ്സ് ആയിട്ട് കയർ കേട്ടുവാ വണ്ടി ഒന്നും പോകാതെ ഇരിക്കാൻ. നിനക്ക് അറിയാവല്ലോ
💬 Comments
View all comments