ജോക്കർ [ആൽബി]

📝 Ongoing

👁 134683 views ❤ 216 likes 💬 56 comments

ജോക്കർ
Story Name : Joker | Author : Alby

പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു.

വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്.......

അത്‌ വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല.
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. എടാ ആ കുന്ത്രാണ്ടം ഒന്നെടുക്കുന്നുണ്ടോ..???? ഒരു അലർച്ചയായിരുന്നു

ചിന്തകളിൽ നിന്നും പുറത്തു വന്നു ഫോൺ നോക്കി. അതേ നമ്പറിൽ നിന്നും നിർത്താതെയുള്ള വിളി. മടിച്ചാണെങ്കിലും ഫോൺ എടുത്തു.

ഡാ, ആന്റണി. വിമലിന്റെ പതിഞ്ഞ ശബ്ദം.മെസ്സേജ് കണ്ടുകാണുമല്ലോ. പറഞ്ഞത് പോലെ ഞങ്ങളുടെ മാര്യേജ് ആണ്. ഈ വരുന്ന ഡിസംബർ 15ന്. കല്യാണത്തിന് നീയാണ് സ്പെഷ്യൽ ഗസ്റ്റ്‌. നിന്നിലൂടെ അല്ലെ അവളെ എനിക്ക് കിട്ടിയത്. അതുകൊണ്ട് നീ വരാതിരിക്കരുത്.നമ്മുടെ പഴയ ആൾക്കാരൊക്കെ ഉണ്ട്. എത്തിയേക്കണം. എങ്ങനെയൊക്കെയോ അവന്റെ സംസാരം കേട്ടിരുന്നു. ഒപ്പം അവളും എന്തോക്കെയോ പറഞ്ഞു. കോൺഫറൻസ് കാൾ ആണെന്ന് അവനു തോന്നി. മറുപടി ഒരു മൂളലിൽ ഒതുക്കി. എപ്പോഴോ ഫോൺ ബന്ധം മുറിഞ്ഞു.

അവന്റെ മനസ്സ് കലുഷിതമായിരുന്നു. പഴയ ഓർമ്മകൾ തിരട്ടിവന്നുകൊണ്ടിരുന്നു. രാവിലത്തെ കാപ്പികുടി പേരി

📚 Chapters

1 published

Related Stories

💬 Comments

View all comments