Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
ഇപ്പോളും എന്തേലുമൊക്കെ ആലോചിച്ചു കിടക്കുക തന്നെ ആവും
സംശയം തെറ്റിയില്ല... മെല്ലെ തിരിഞ്ഞു നോക്കിയപ്പോ കണ്ടു മുകളിലേക്ക് നോക്കി കണ്ണു തുറന്നുകിടക്കുന്ന ചേച്ചിയെ
"ടി നീ ഉറങ്ങിയില്ലേ..?
ചേച്ചി : ഇല്ലെടാ ഉറക്കം വരുന്നില്ല
"അതെന്താ ഇപ്പൊ അങ്ങനെ...?
ചേച്ചി : വെറുതെ.. ഓരോന്നാലോചിച്ചു കിടക്കുവായിരുന്നു..
"നീയിപ്പോ അമ്മുവിനെക്കുറിച്ചല്ലേ ഓർത്തത്..?
വെറുതെ ഒരു വഴക്കിടാൻ വേണ്ടി ഞാൻ അമ്മുവിന്റെ പേരെടുത്തിട്ടു
പക്ഷെ എന്റെ പ്ലാനുകൾ എല്ലാം എട്ട് നിലയിൽ പൊട്ടി താഴെ പോയി
അത്ഭുതത്തോടെ വാ പൊളിച്ചെന്നെ നോക്കുവായിരുന്നു ചേച്ചി
ചേച്ചി : നിനക്കെങ്ങനെ മനസിലായി..?
"ഏഹ്.. ഇതൊക്കെ എന്ത്.... ഞാനിങ്ങനെ ഇടക്കിടെ മൈൻഡ് റീഡിങ് ഓക്കേ നടത്താറുണ്ട്.."
അല്പം ജാടയിട്ടുകൊണ്ട് ഞാൻ പറഞ്ഞു
ചേച്ചി : ഒന്ന് പോടാ.. മൈൻഡ് റീഡിങ്.. വെറുതെ ചക്ക ഇട്ടപ്പോ മുയല് ചത്തെന്ന് പറഞ്ഞത് പോലെയാ നിന്റെ കാര്യം
എന്റെ ജാഡയെ പുച്ഛിച്ചു തള്ളിക്കൊണ്ട് ചേച്ചി പറഞ്ഞു
"ചക്കയാണോ മുയലാണോ എന്നൊന്നും എനിക്കറിയുകേല.. പക്ഷെ ഞാൻ പറഞ്ഞത് സത്യം ആയിരുന്നു... നീ അമ്മുവിനെക്കുറിച്ചോർത്തു കൊണ്ട് കിടക്കുവായിരുന്നു... ഇനി പറ എന്താ ആലോചിച്ചത്..?
ചേച്ചി : കാര്യമായി ഒന്നുമോർത്തില്ല... വെറുതെ നിനക്ക് ഇഷ്ടം തോന്നാൻ മാത്രം എന്താ അവൾക്കുള്ളത് എന്ന് ആലോചിക്കുവായിരുന്നു
ചേച്ചി നഖം കടിച്ചുകൊണ്ട് ചോദിച്ചു
"അതിന് നീയിവിടെകിടന്ന് ആലോചിച്ചിട്ട് എന്ത് കാര്യം.. എന്നോട് ചോദിച്ചാൽ പോരെ.."
ചേച്ചി : ആണോ... എന്നാ പറ... അവൾക്ക് എന്താ ഇത്ര സ്പെഷ്യൽ ആയിട്ടുള്ളത്..?
മുത്തശ്ശി കഥ കേൾക്കാനിരിക്കുന്ന കുട്ടിയുടെ ഭാവത്തോടെ ചേച്ചിയെന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്നു
"അധികമൊന്നുമില്ല...ആരും നോക്കി പോകുന്ന സൗന്ദര്യം ഒണ്ട് അമ്മുവിന്.."
അത് കേട്ടപ്പോ സ്ത്രീജനഹമായി കണ്ടു വരുന്ന കുശുമ്പിന്റെ അസുഖം ചേച്ചിയിലും മുളയിട്ടു
ചേച്ചി : അതെന്താ അങ്ങനെ...നിന്റെ പറച്ചിൽകേട്ടാൽ തോന്നും എനിക്കൊന്നും സൗന്ദര്യം ഇല്ലെന്ന്...
ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.. ഇവരെ രണ്ടു പേരെയും പിടിച്ചു നിർത്തിയാൽ അല്പം കൂടെ സൗന്ദര്യം കൂടുതൽ ചേച്ചിക്ക് ആണ്.. എങ്കിലും നമ്മള് വിട്ട് കൊടുക്കാൻ പാടില്ലല്ലോ
"അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ... എന്തോ അവൾക്ക് ഒരു പ്രത്യേക തരം ആകർഷണം ഒണ്ട്.."
💬 Comments
View all comments