0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 1.3K

ഞാൻ അത് വാങ്ങാതെ കൈ കെട്ടി നിന്നു

ഇനിയെന്താ എന്ന ഭാവത്തിൽ അവളെന്നെ നോക്കി

അപ്പോൾ ഞാൻ വാ പൊളിച്ചു കാണിച്ചു

അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് കയ്യിലുള്ളതെല്ലാം എനിക്ക് വായിൽ വെച്ചു തന്നു

എന്നിട്ട് കയ്യിലെ എണ്ണ മുഴുവൻ എന്റെ കുറ്റി താടിയിൽ തേച്ചിട്ട് ചേച്ചി ഓടി

"ടി ചേച്ചി.."

അവളുടെ പിറകെ ഓടാൻ പോകുന്നത് പോലെ ഞാൻ ഭാവിച്ചു.. അപ്പോളേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു

പിന്നെ വായിൽ ഉള്ളത് ചവച്ചുകൊണ്ട് ഞാൻ കവിളിലെ എണ്ണ തുടച്ചുകൊണ്ട് നിന്നു

ഞാൻ പോലുമറിയാതെ മനസ്സൊക്കെ നിറഞ്ഞത് പോലെ... സന്തോഷം മാത്രം തോന്നുന്ന നിമിഷങ്ങൾ.. ശെരിക്കും ഞാനതെല്ലാം ആസ്വധിക്കുകയായിരുന്നു

ഉച്ചയാവറായപ്പോഴേക്കും ഭക്ഷണമൊക്കെ റെഡിയായി ഞങ്ങൾ കഴിക്കാൻ തുടങ്ങിയിരുന്നു... ഞാൻ അമ്മുവിനോട് പറഞ്ഞത് പോലെയൊന്നുമായിരുന്നില്ല ചേച്ചിയുടെ ബിരിയാണി

ഞാൻ കുറ്റം പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അവൾ വേറെന്തെക്കെയോ ചേർത്തിട്ടുണ്ട് ഇതിൽ...എന്നത്തേയും പോലെയല്ല.. വേറെന്തോ ഒരു പ്രത്യേക രുചി

എല്ലാം കഴിഞ്ഞൊരു മൂന്ന് മണിവരെ അവർ ഞങ്ങടെ കൂടെ ഉണ്ടായിരുന്നു

ഹാളിലിരുന്നെല്ലാവരും ഓരോ തമാശകൾ പറയാൻ തുടങ്ങി

അതെല്ലാം കേട്ട് എന്റെ അടുത്തിരുന്ന് ചേച്ചി ചിരിച്ചു മറിയുകയായിരുന്നു

അവരെല്ലാം പോയി കഴിഞ്ഞപ്പോ പെട്ടെന്നൊരു ശാന്തത വെന്നത് പോലെ തോന്നി..ഒരുതരം ഒറ്റപ്പെടൽ

പക്ഷെ അത് പോകാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല... ഞാനും ചേച്ചിയും കൂടി പഴയ പരുപാടി തന്നെ തുടങ്ങി

ഒടുക്കമൊരു തല്ലും കഴിഞ്ഞ് എല്ലാം ഒതുങ്ങി വന്നപ്പോഴേക്കും രാത്രി എട്ട് മണി കഴിഞ്ഞിരുന്നു

ഉച്ചക്കത്തേതിന്റെ ബാക്കിയും കഴിച്ച് ഞാൻ കേറി കിടന്നു

പിന്നെ എപ്പോഴോ ചേച്ചിയും വന്നെന്റെ അടുത്തുകിടന്നു

സമയം

💬 Comments

View all comments