0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 1.4K

ഇടതു കവിളിലേക്ക് ആയിരുന്നു

"ഞാൻ തല്ലിയില്ല.. പക്ഷെ എനിക്ക് കിട്ടി കനത്തിൽ ഒരെണ്ണം.."

അഖിൽ : നീ തല്ലാതെ എങ്ങനാ മൈരേ ചേച്ചിയുടെ നെറ്റി മുറിഞ്ഞത്...?

"നെറ്റി മുറിഞ്ഞെന്നോ... എങ്ങനെ.."

അപ്പോളാണ് ഇന്നലെ അവളെപ്പിടിച്ചു തള്ളിയത് ഓർമ്മ വന്നത്... അപ്പൊ തലയെവിടെയോ തട്ടിയ ശബ്ദമാണ് കേട്ടത്

കുറ്റബോധത്തോടെ ഞാൻ അവനെ നോക്കി

അഖിൽ : ഇനി അതോർത്ത് ഇരിക്കുകയൊന്നും വേണ്ട... ചെറിയ ഒരു മുറിവാ... അപ്പോ തന്നെ അമ്മുവത് മരുന്നൊക്കെ വെച്ചു കെട്ടികൊടുത്തു.. അങ്ങനയല്ലേ നിങ്ങൾ തമ്മിലുള്ള വഴക്കിന്റെ കാര്യം അറിഞ്ഞത്..

"മ്മ്... എനിക്കൊന്നും ചേച്ചിയെ കാണണമെടാ..."

അവന്റെ കൈ പിടിച്ചുഞാൻ പറഞ്ഞു

അഖിൽ : എന്തിനാടാ ഇനിയും.. ആ പാവത്തിനെ വിഷമിപ്പിക്കാനോ...

"ഞാൻ എങ്ങനെ വിഷമിപ്പിക്കാനാ അഖിലേ... എന്റെ വിഷമം ഒന്നും ആരും അറിയുന്നില്ലല്ലോ..."

നിറഞ്ഞ കണ്ണുകൊണ്ടു ഞാൻ പറഞ്ഞു

അത് കണ്ട അഖിൽ എന്റെ തോളിൽ കൈ വെച്ചു

എന്താണെന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കി

അഖിൽ : നീ ആലോചിച്ചു നോക്ക് ജോ... ചേച്ചി എല്ലാം ഞങ്ങളോട് പറഞ്ഞു...ആരുമില്ലാതെ ജീവിതത്തിനൊരു ലക്ഷ്യവും ഇല്ലാതെ നിന്ന അവൾക്ക് കൂടെ ആരെങ്കിലും ഓക്കേ ഉണ്ടെന്നു തോന്നിപ്പിച്ചത് നീയാ... ആ നിന്നെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ചതാണോ ജോ ചേച്ചി ചെയ്ത തെറ്റ്...

അവൻ പറഞ്ഞ കാര്യങ്ങൾ ഓക്കേ ഞാൻ മനസിലാക്കാൻ ശ്രമിച്ചു

അഖിൽ : എനിക്കറിയാം നീ അവളെ ചേച്ചിയെന്ന് വിളിക്കുന്നത് എന്ത് അർഥത്തിൽ ആണെന്ന്..പക്ഷെ എങ്ങനെ ആണേലും സ്വന്തം ചേച്ചി ആവില്ലല്ലോ.. പിന്നെ എന്താ പ്രശ്നം

അവനെന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു

"എടാ.. പക്ഷെ..."

അഖിൽ

💬 Comments

View all comments