Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
നോക്കിയപ്പോ ഞാൻ എല്ലാവരെയുമൊന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്
അഖിൽ : എന്താടാ ഇത്.. നീയും നിന്റെ ചേച്ചിയും തമ്മിൽ കീരിയും പാമ്പും ആണെന്ന് തോന്നുന്നല്ലോ
"കീരിയും പാമ്പുമൊക്കെ എത്രയോ ഭേദം ആണ് മോനെ ഇതൊക്കെ വെച്ചു നോക്കുമ്പോൾ... ആ പോയ സാധനമില്ലേ... അതിനെ ഏത് ജീവിയുമായി താരതമ്യം ചെയ്യണമെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല..."
ഞാൻ കളിയായി പറഞ്ഞു
അമിത : കഷ്ടം ഒണ്ട് ജോ...ദയേച്ചി എന്ത് പാവമാണെന് അറിയോ..
പാവമോ.. ഇതൊക്കെ എപ്പോ
"നീയൊക്കെ ഇന്ന് കണ്ടതല്ലേ ഉള്ളു അതിനെ.. ഞാനേ മൂന്നാല് കൊല്ലമായി കാണുന്നു.. പാവം ആണ് പോലും.."
അമ്മു : മൂന്നാല് കൊല്ലമോ...? അതെന്താടാ അങ്ങനെ ഒരു കണക്ക്
അപ്പോഴാണ് ഞാൻ എന്താ പറഞ്ഞതെന്ന് എനിക്ക് മനസിലായത്.. ഞാൻ ഇവരോടാരും എനിക്ക് ചേച്ചിയെ എങ്ങനെയാ കിട്ടിയതെന്ന് പറഞ്ഞിട്ടില്ല... അതുകൊണ്ട് തന്നെ ഇവർക്കെല്ലാം ദയ എന്റെ സ്വന്തം ചേച്ചി ആണ്...
"അത് പിന്നെ ചേച്ചി എന്റെ സ്വന്തം ചേച്ചി അല്ല.."
ഒടുക്കം ആ കാര്യം അവരോടു പറയാൻ ഞാൻ തീരുമാനിച്ചു... വെറുതെ മറച്ചുപിടിച്ചിട്ട് എന്തിനാ
ഡെൽന : സ്വന്തം ചേച്ചി അല്ലെന്നോ.. പിന്നെ എങ്ങനാ..
അമ്മു : ജോ ഒന്ന് തെളിച്ചു പറ
എല്ലാവർക്കും എന്താ കാര്യമെന്ന് അറിയാൻ നല്ല ആകാംഷ ഉള്ളതായി തോന്നി... നാല് വർഷം മുൻപ് ചേച്ചിയെ ഞാൻ ആദ്യമായി കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ അവരോട് പറഞ്ഞു
അഖിൽ : അല്ല മോനെ.. ഇതിനിടക്ക് ഒരു വർഷം നീ എന്ത് ചെയ്യുവായിരുന്നു
അവൻ ചോദിച്ചത് വേറൊന്നുമല്ല പ്ലസ് ടു കഴിഞ്ഞൊരുവർഷം
💬 Comments
View all comments