Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]
വീട്ടിൽ വന്നു ചേച്ചിയെയും ഞങ്ങളേയുമൊക്കെ കാണുമായിരുന്നു
പിന്നെ പിന്നെ വരവ് കുറഞ്ഞു...ഇടക്ക് കോളേജിൽ ചെന്നപ്പോ അറ്റണ്ടൻസ് കുറവും പഠിപ്പിൽ ശ്രദ്ധയില്ലെന്നുമൊക്കെ ടീച്ചർമാർ പറഞ്ഞു
പക്ഷെ എനിക്ക് ചേട്ടൻ ഇല്ലാത്തത്തിന്റെ ഒരു കുറവും അനുഭവപ്പെട്ടില്ല... കാരണം ആ പോസ്റ്റിലേക്ക് പുതിയ ഒരാളെ എനിക്ക് കിട്ടിയിരുന്നു
ആദ്യമൊക്കെ കരഞ്ഞു വിഷമിച്ചു നടന്നിരുന്ന ദയേച്ചി മെല്ലെ മെല്ലെ വീട്ടുകാരുമായി കമ്പനിയായി
പിന്നെ എന്നോട് അടുത്തു.. ഒരു ചേച്ചിയുടെ സ്നേഹം ഞാൻ അന്ന് ആണ് അനുഭവിച്ചു തുടങ്ങിയത്
എനിക്ക് പ്ലസ് വൺ അഡ്മിഷൻ കിട്ടി വൈകാതെ തന്നെ.. ഒരു വർഷമായി പഠിപ്പ് നിർത്തിയിരുന്ന ചേച്ചിക്ക് അച്ഛൻ തന്നെ അടുത്തുള്ള ഒരു കോളേജിൽ അഡ്മിഷൻ വാങ്ങി കൊടുത്തു
പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ചേച്ചി എന്നെ സഹായിച്ചു.. പകരം ആരുമില്ല എന്ന തോന്നൽ ഇല്ലാത്ത വിധം ഞാൻ ചേച്ചിയെ കൊണ്ട് നടന്നു
അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം ടിവി കണ്ടുകൊണ്ടിരുന്ന എന്റെ അടുക്കൽ ചേച്ചി വന്നിരുന്നത്
ചേച്ചിയെ ശ്രദ്ധിക്കാതെ ഞാൻ ടിവിയിൽ മാത്രം നോക്കിക്കൊണ്ടിരിന്നപ്പോ സ്വാഭാവികമായും കുശുമ്പിന്റെ അസുഖമുള്ള ദയേച്ചി എന്റെ കയ്യിൽ കടിച്ചു
എന്റെ ശ്രദ്ധ മാറ്റാൻ ചെയ്തത് ആണെങ്കിലും ഞാനത് കാര്യമാക്കി എടുത്തു
പിന്നെ നടന്നതൊരു യുദ്ധം തന്നെ ആയിരുന്നു
വീടിനകം ചുറ്റും ഞാൻ ചേച്ചിയെ ഓടിച്ചു.. പിടി തരില്ലെന്ന ഭാവത്തിൽ ചേച്ചിയും
ഒടുക്കം ഓടി ഞാൻ മുൻവശത്തു എത്തിയതും പെട്ടെന്ന് വെളിയിൽ നിന്ന് കേറിവന്ന അച്ഛന്റെ ദേഹത്തു ഞാൻ തട്ടി
കാര്യമായി ഒന്നും തന്നെ ഇരുവർക്കും പറ്റിയില്ല.. പക്ഷെ വേറെന്തോ ചിന്തയിൽ ആയിരുന്നു അച്ഛൻ അന്ന് ആദ്യമായി എന്നെ തല്ലി..
💬 Comments
View all comments