Chapter Title : ജോൺ 5 [DEXTER] [Climax]
ഒക്കെ ചെയ്യുന്നുണ്ടല്ലോ അല്ലെ?"
"മ്മ് അതിലൊന്നും കാര്യമില്ലെടോ ഏറിയാൽ ഇനി ഒരു മാസം അതുവരെയേ ആയുസ്സുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. മരിക്കുന്ന മുൻപേ തന്നെ കാണണമെന്നും തന്നോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണമെന്നും തോന്നി അതാ ഞാൻ വന്നത് " നിർവികാരയായി അവൾ അവനോട് പറഞ്ഞു.
ഐആം സോറി... സോറി ഫോർ എവെരിതിങ്
കരഞ്ഞുകൊണ്ട് കൈകൂപ്പി അവൾ പറഞ്ഞു എന്നിട്ടവന്റെ കാൽക്കൽ വീഴാൻ ആഞ്ഞു.
"ഏയ് എന്താ ഇത് " കാലിൽ വീഴാൻ പോയവളെ താങ്ങിക്കൊണ്ടവൻ പറഞ്ഞു.
"പോട്ടെടോ ഞാൻ അന്നേ ഇതൊക്കെ മറന്നു ഞാനൊരിക്കലും തനിക്കിതുപോലെ ആകണേ എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. " അവളുടെ ആ നീക്കത്തിൽ വല്ലാതായ ജോൺ അവളെ സമാധാനിപ്പിച്ചു.
"തനിക്കൊന്നുമാവില്ലെടോ ധൈര്യമായിട്ടിരിക്ക് ഈ അസുഖം മാറും " അവളെ ആശ്വസിപ്പിച്ചു കൊണ്ടവൻ പറഞ്ഞു.
പിന്നെയും കൊറേനേരം അവർ സംസാരിച്ചിരുന്നു. പുതിയ വിശേഷങ്ങൾ തിരക്കിയും ആശംസകൾ നേർന്നും രമ്യ പോകാനായിറങ്ങി.
"എന്നാൽ ഞാൻ പോട്ടെ ടൈമായി " രമ്യ അവരോട് യാത്ര പറഞ്ഞിറങ്ങി .അവൾ പികുന്നതും നോക്കി ജോണും ആനിയും വീടിന്റെ ഉമ്മറത്തിരുന്നു.
നേരം ഒരുപാട് കടന്നുപോയി രാത്രിയായി. ആപോലും ജോണിന്റെ മനസ്സ് കലുഷിതമായിരുന്നു അവൻ കിടക്കാൻ നേരം എന്തൊക്കെയോ ചിന്തിച്ചുകൂട്ടുകയായിരുന്നു. ആനി കണ്ണാടിക്കുമുൻപിൽ അവളുടെ തലമുടി ചീകിക്കൊണ്ടിരുന്നു.
"എന്താണ് മോനെ ആദ്യ കാമുഖിയെ കണ്ടമുതലേ എന്തൊക്കെയോ ചിന്തിച്ചിരിക്കുവാണല്ലോ ". അവളുടെ കറുത്ത മിനുസ്സമായ കർകൂന്തൽ ചീകികൊണ്ടിരിക്കുമ്പോൾ തിരിഞ്ഞുകൊണ്ടവൾ പറഞ്ഞു.
അത് കേട്ട ജോൺ നിർവികാരനായി ഒന്ന് ചിരിച്ചു കാണിച്ചു.
"എന്ത് പറ്റി ഇച്ചായാ എന്നാ ആലോചിച്ചിരിക്കുവാ " മുടി ചീകുന്നത് നിർത്തി അവന്റെ അടുത്ത്
💬 Comments
View all comments