0%

Chapter Title : ജൂലി 2 [മാജിക് മാലു]

പിന്നെ ഈ സീത ആരാണാവോ? ഞാൻ അതു കേട്ട് പകച്ചുപോയി, എനിക്ക് എന്തോ തല കറങ്ങും പോലെ തോന്നി... ഞാൻ : - സിസ്റ്റർ കാര്യം ആണോ പറയുന്നത്. നേഴ്സ് : - ഞാൻ എന്തിനാണ് സർ കളവ് പറയുന്നത്? ! ഞാൻ ഞെട്ടൽ മാറാതെ നിൽകുമ്പോൾ, പെട്ടെന്ന് അലക്സ്‌ കയറി വന്നു അപ്പോൾ നേഴ്സ് പുറത്തേക്ക് പോയി. എന്നോട് അലക്സ്‌ പറഞ്ഞു “സോറി സർ, ഞാൻ അല്പം ലേറ്റ് ആയിപോയി, ഒന്നും വിചാരിക്കരുത് ഫുഡ്‌ ലേറ്റ് ആയതിനു.... ഇവിടെ കാഷ്വാലിറ്റിയിൽ ഇന്നലെ രാത്രി ഒരു സ്ത്രീയെ കൊണ്ട് വന്നിരുന്നു സാത്താൻ പാറയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഒരു 40 നോട്‌ അടുത്ത് പ്രായം വരുന്ന സ്ത്രീ, അവർ ഇന്നലെ ഒരു 12:30 ന് മരിച്ചു അവരുടെ ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞു വരുന്നത് ആണ് അതാണ് ലേറ്റ് ആയത് “ ഞാൻ അല്പം ഞെട്ടലോടെ അലെക്സിനെ നോക്കി ചോദിച്ചു “അവളുടെ പേര്” അലക്സ്‌ പറഞ്ഞു “ലൈസൻസിൽ “”സീത അരവിന്ദ്”” എന്ന് ആണ് കണ്ടത്”........ പിന്നെ എനിക്ക് ഒന്നും പറയാൻ നാവ് പൊന്തിയില്ല ഞാൻ വിറങ്ങലിച്ച മുഖവും ശരീരവും ആയി തരിച്ചു നിന്നു ,ഭൂമി മുഴുവൻ കറങ്ങും പോലെ തോന്നി........ എന്റെ തൊണ്ട വരണ്ടു ...... സീതയുടെ മുഖം എന്റെ കണ്ണുകളിൽ തെളിഞ്ഞു.... (തുടരും)............. ഡിയർ റീഡേഴ്സ്, കഥ കഴിഞ്ഞിട്ട് പറയാം എന്ന് കരുതി. ഞാൻ വലിയ എഴുത്തുകാരനോ അറിവുള്ളവനോ ഒന്നും അല്ല, എന്റെ ഭാവനയ്ക്ക് അനുസരിച്ചു കഥകൾ എഴുതുന്നു. അത് നിങ്ങൾക്ക് വായിക്കാൻ വേണ്ടി ആണ്

💬 Comments

View all comments