Chapter Title : ജൂലി ആന്റി 1 [Freddy Nicholas]
കൂട്ടത്തിൽ ആ പഴയ ഡൽഹി ഇഷ്യൂവിലെ കഥാപാത്രം കൂടി വന്നിട്ടുണ്ടെന്ന്... ഞാൻ കണ്ടുപിടിച്ചു...
അന്ന് എനിക്ക് ഒന്നും ഉരിയാടാനുള്ള അധികാരമോ, അവകാശമോ, ധൈര്യമോ ഇല്ലായിരുന്നു...
എങ്കിലും അന്ന് അവിടെ ഡാൻസിന്റെയും പാട്ടിന്റെയും മറവിൽ സ്വകാര്യമായി പലതും നടന്നിരുന്നു എന്ന സത്യം എനിക്കറിയുന്നതിലും കൂടുതൽ മറ്റാർക്കുമറിയില്ല....
മറ്റു കുടുംബാങ്ങങ്ങളുടെ, ലക്കും ലഗാനുമില്ലാത്ത മദ്യസേവ, ആ പഴയ ഡൽഹിയിലെ കാമുകികാമുകന്മാർക്ക് വലിയ സൗകര്യം ഒരുക്കി എന്ന് വേണം പറയാൻ...
മദ്യത്തിന്റെ പുറത്ത്, അവിടെ എന്തൊക്കെ നടക്കുന്നുണ്ട് എന്ന് ആർക്കും ഓർത്തു വയ്ക്കാൻ പോലും ആവാത്ത വിധം ആയിരുന്നു അന്തരീക്ഷം...
ആൾക്കൂട്ടത്തിൽ വച്ച് ഒരു മാന്ത്രികയെ പോലെ ഡൽഹി കൂട്ടുകാരൻ രാഹുൽ ശർമ്മയുടെ കൈയും പിടിച്ച് കൊണ്ട്, അവൾ ആ വീട്ടിന്റെ പിൻ വശത്തു കൂടി ഓടിമറയുന്നത് ഞാൻ ശ്രദ്ധിച്ചു...
ഒരു ടൈറ്റാനിക്ക് സ്റ്റൈൽ... റോസ്, ജാക്കിന്റെ കൈയ്യും പിടിച്ച് വലിച്ച് ഓടിരക്ഷപ്പെടുന്നത് പോലെ
അവിടെ നിന്നും അപ്രത്യക്ഷരായ ഇരുവരെയും ഞാൻ മെല്ലെ ഫോളോ ചെയ്തു... പിന്നീട് ഞാൻ കണ്ടത്, ഇരുവരും ഔട്ട്‌ഹസ്ന്റെ മുകളിലെ ആളൊഴിഞ്ഞ സ്വകാര്യ മുറിയിലേക്ക് ഓടിക്കയറുന്നതാണ്...
പക്ഷെ അതിനൊക്കെ മുൻപേ, പശു വാല് പൊക്കുന്നത് എന്തിനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... എനിക്ക് കാര്യം മനസ്സിലായി എന്റെ കണ്ണുകൾ അവരുടെ രഹസ്യ ചലനങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു... പെട്ടെന്നു ആ രംഗത്തു നിന്ന് അപ്രത്യക്ഷരായ രണ്ടു പേരെയും ഞാൻ കണ്ടു... ഞാൻ മാത്രം കണ്ടു... ഞാനേ കണ്ടുള്ളൂ...
പക്ഷെ ഞാൻ ആരാ മോൻ... ഇതിന്റെ മറവിൽ ഈ ഒളിചോട്ടത്തിന്റെ മറവിൽ എന്തോ കാര്യമായി നടക്കാനുള്ള സാധ്യത ഞാൻ മാനത്തു കണ്ടു... അതിന്റെ
💬 Comments
View all comments