0%

Chapter Title : ജൂലി ആന്റി 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K
യൂറോപ്യൻ കൺട്രിയിൽ ഭർത്താവിനൊപ്പം സെറ്റിൽ ആയിരുന്നു, ഇപ്പോൾ കുറച്ചു കാലമായി നാട്ടിൽ തന്നെ... പൊതുവെ ഒരു ലാറ്റിൻ അമേരിക്കൻ ലൂക്കാണ് പുള്ളിക്കാരിക്ക്... സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഒട്ടനവധി ലൈനുകൾ നെഞ്ചിനുള്ളിൽ കൊണ്ട് നടന്ന സുന്ദരിയാണ് അവർ... അതാണ് ഞാൻ പറഞ്ഞ കഥാപാത്രം മിസ്സിസ് ജൂലിയാന ഗോൺസാൽവസ്. എനിക്കും അവർക്കും തമ്മിൽ രണ്ടു വയസ്സിന്റെ അന്തരം ഉണ്ടെങ്കിലും, മമ്മയുടെ അനുജത്തി ആവാൻ മാത്രം പാകത്തിന് ഉള്ള പ്രായം അവർക്ക് ഇല്ലായിരുന്നു എന്നത് മറ്റൊരു സത്യം... പ്രായത്തിൽ മൂത്തത് ഞാനാണെങ്കിലും, ആന്റി എന്നല്ലാതെ അവരെ എനിക്ക് വിളിക്കാനൊക്കത്തില്ലല്ലോ...
"എടീ... നിന്റെ അപ്പന് അവസാന കാലത്ത് പറ്റിപ്പോയ ഒരു കൈയ്യബദ്ധമാണ് നിന്റെ അനിയത്തി **ജൂലി ** എന്ന് എന്റെ പപ്പാ എപ്പോഴും എന്റെ മമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്... എന്റെ മമ്മയുടെ കുടുംബത്തിൽ പൊതുവെ എല്ലാവരും വെളുത്തവരാണ്... ഇത് ഞാൻ വെറുതെ ഒരു പൊങ്ങച്ചത്തിന് വേണ്ടി പറയുന്നതുമല്ല... ഒരു പകുതി സായിപ്പന്മാരാണ് എല്ലാവരും.., പക്ഷെ, എന്റെ ഈയൊരു ആന്റി മാത്രം അത്രയൊന്നും വെളുത്തതല്ല... സ്കൂളിൽ പഠിക്കുന്ന കാലത്ത് അവൾക്ക് ചില ഇരട്ടപ്പേരുകൾ ഉണ്ടായിരുന്നു. കറുത്ത സുന്ദരി, കറുത്തമുത്ത്, വെളുത്ത നീഗ്രോ... അങ്ങിനെ അങ്ങിനെ.... എന്നാൽ അവർ നല്ല കറുപ്പ് എന്ന് പറയാനും വയ്യ... പൂച്ചാക്കണ്ണാണോ എന്ന് ചോദിച്ചാൽ അല്ല... അൽപ്പം ബ്രൗൺ കളർ ആണ് താനും. ഒരു ഇരുനിറം എന്നോ, എള്ള് നിറമെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം ... പക്ഷേ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല... നല്ല ഗ്ലാമർ ഗേൾ തന്നെയായിരുന്നു അവർ... ഉപരിപഠനം വിദേശത്ത് വേണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം,

💬 Comments

View all comments