0%

Chapter Title : ജൂലി ആന്റി 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 550

ഓർമയിൽ ഉണ്ടോ ആവോ..??

"മ്മ്... പിന്നെയെന്താ, ഓർമ്മയില്ലാതെ"....??

"എന്നാപ്പിന്നെ പറഞ്ഞേ ഇവിടെ എങ്ങനെയാണ് എത്തിയതെന്ന്"...

"ഹ... അതിന് നീ എന്റെ കൂടെ സ്‌കൂട്ടറിൽ ഉണ്ടായിരുന്നില്ലേ ടാ??"

"അതേ... ഉണ്ടായിരുന്നല്ലോ... ആരാ സ്‌കൂട്ടർ ഓടിച്ചത്...???".

"അത് ഞാനല്ലാതെ നിന്റെ ഗ്രാന്റപ്പാ വന്ന് ഓടിക്കുമോ."..??

"അതേ... ബെസ്റ്റ്...!!"

"ഗ്രാന്റപ്പാ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ ഇന്ന് നിന്റെ ശവമടക്കും ഒപ്പീസും അങ്ങേര് തന്നെ നടക്കിയേനെ"...

"ഞാൻ മാത്രമായത് നിന്റെ ഭാഗ്യം അല്ലങ്കി കാണാമായിരുന്നു.!!!"

"ആ കൂട്ടത്തിൽ കറുത്ത ഒരുത്തൻ നിന്നെ കടത്തി കൊണ്ടുപോകാൻ ശ്രമിച്ചതാണ്...

കാര്യം കഴിഞ്ഞിട്ട് വല്ലടത്തും നിന്നെ ഉപേക്ഷിചിരുന്നെങ്കിൽ ഞാൻ കൂടി കുടുങ്ങിയേനെ.

അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം സീരിയസായി എന്റെ മുഖത്തു നോക്കി...

"ഛേ... ഒന്നും പോടാ... !! വെറുതെ"....!!

"എന്തോന്ന് പോടാ...?? എന്തോന്ന് വെറുതെ"....

"ആ ജോൺസന്റെ കൂടെ ഉണ്ടായിരുന്ന നാലഞ്ച് കഴുകന്മാർ നിന്നെ വട്ടമിട്ടു പറക്കുന്നത് കണ്ടത് കൊണ്ടാണ് എത്രയും പെട്ടെന്ന്, അവിടെ നിന്ന് നിന്നെയും കൊണ്ട് ഞാൻ രക്ഷപ്പെട്ടത്".

"അതിൽ ഒരുവൻ എന്നോട് കോർക്കാൻ വന്നിരുന്നു. എന്നിട്ടും ഞാൻ ഒട്ടും കുലുങ്ങാതെ ധൈര്യമായി പിടിച്ചു നിന്നു"...

"അതിനിടെ ആ ചെകുത്താന്മാരിൽ നിന്നും ഞാൻ നിന്നെയും കൊണ്ട് നൈസായി രക്ഷപ്പെട്ടു... എന്നാലും പറഞ്ഞാ ഒരു അനുസരണയുണ്ടോ,... അതുമില്ല"...

"വീട്ടി പോകാമെന്നു പറഞ്ഞിട്ടു പുറത്തേക്ക് കൂട്ടി കൊണ്ടുവന്നിട്ടും, എന്തൊക്കെയോ പറഞ്ഞ് വീണ്ടും വീണ്ടും നീ അവന്മാരുടെ കൂട്ടത്തിൽ തന്നെ പോകുന്നത് കണ്ടപ്പോഴാണ്, എനിക്ക് ദേഷ്യം സഹിക്കാൻ പറ്റാഞ്ഞത്"...

"നിന്റെ ചെകിട്ടത്തിട്ട് ഞാൻ ഒന്നു പൊട്ടിച്ചപ്പോ എല്ലാ വളരെ പെട്ടെന്ന് നേരെയായി"...

"കാര്യങ്ങൾക്കൊക്കെ ഒരിത്തിരി മയം

💬 Comments

View all comments