Chapter Title : ജൂലി ആന്റി [സുനിൽ]
ഭൂവുടമ ആയ ജൂലിആന്റിയുടെ വീട്ടിൽ ജൂലിആന്റിയും അവരുടെ അമ്മച്ചിയും മാത്രമാണ് താമസം...
ഈ അൻപത്തി മൂന്ന് എന്ന് പറഞ്ഞത് എകദേശ കണക്ക് ഒന്നുമല്ല ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ആധാറും ഒക്കെ തന്നു വിടുമ്പോൾ കണ്ട കൃത്യമായ കണക്ക് തന്നെ ആണ് അത്.
വിവാഹം കഴിഞ്ഞ് ഒരു മകൾ ഉണ്ടായി മകൾക്ക് എട്ട് വയസ്സ് ഉള്ളപ്പോൾ ആണ് ജൂലിആന്റിയുടെ വിവാഹമോചനം നടന്നത്....
വളരെ തന്റേടി ആയ ആരെയും കൂസാത്ത പ്രകൃതമായ ജൂലി ആ കാരണം കൊണ്ട് തന്നെ ആവണം ഭർത്താവിനെ ഉപേക്ഷിച്ചു ഇങ്ങു പോന്നതും!
അതൊക്കെ ഒരുപാട് വർഷങ്ങൾക്ക് മുൻപ് നടന്ന എനിക്ക് കേട്ടറിവ് മാത്രമുള്ള കാര്യങ്ങൾ ആണ്...
ആ എട്ടു വയസുള്ള മകൾ പഠിച്ചു നേഴ്‌സ് ആയി വിവാഹവും കഴിഞ്ഞ് ഇന്ന് അഞ്ച് വയസുള്ള ഒരു മകനും ഭർത്താവും ആയി അയർലെണ്ടിൽ താമസിക്കുന്നു....
ആരെയും പേരെടുത്തേ വിളിക്കൂ...
ആ സംസാരത്തിലെ ആ ആജ്ഞാശക്തിയും തലയും ഉയർത്തി ഉള്ള ആ നടപ്പും ഒക്കെ കാണുമ്പോൾ തന്നെ മുന്നിൽ നിൽക്കുന്നത് ആരായാലും ആ ആൾ ഒന്ന് കൂഞ്ഞി പോവും അത്ര ഉണ്ട് ആ വിൽപവർ!
ആ തന്റേടം കൊണ്ട് തന്നെ ആവണം പരേതനായ ഏക സഹോദരന്റെ വീട്ടുകാർ ഉൾപ്പടെ കുടുംബക്കാർ ആരും വലിയ അടുപ്പത്തിന് ചെല്ലാത്തതും..
ജൂലി വിവാഹമോചിതയായി എത്തിയപ്പോൾ തറവാട് ജൂലിക്ക് എന്ന് അപ്പൻ തീരുമാനിച്ചപ്പോൾ മുതൽ ഉണ്ടായ ആ അകൽച്ച സഹോദരൻ മരിച്ച ശേഷവും ഇന്നും തുടരുന്നു...
എട്ടോളം ഏക്കറിന്റെ നടുവിൽ ആയി സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിലേക്ക് വഴിയിലെ ഗേറ്റ് മുതൽ പുല്ലു നിറഞ്ഞ മൺവഴി ആണ്
💬 Comments
View all comments