ചെയ്താ മതിയോ… ?”..
കുഞ്ഞാപ്പു ഫോൺ നിലത്ത് വെച്ച് ഒറ്റച്ചാട്ടം.. ശിഷ്യൻ ചാടുന്നത് കണ്ട് ഗുരുവും കൂടെച്ചാടി..
ഗുരുവും ശിഷ്യനും കൂടി ആനന്ദനൃത്തം തന്നെ ചവിട്ടി.. കുഞ്ഞാപ്പു വീണ്ടും ഫോണെടുത്തു..
“നല്ല കഥ… എന്താ ഈ പറയുന്നേ… നിങ്ങളുടെ അവസ്ഥയോർത്തിട്ടാ തിരുമേനി ഇന്ന് തന്നെ വരാന്ന് പറഞ്ഞത്… ഇനി എന്നാ ഒഴിവുണ്ടാവുകാന്ന് പറയാൻ പറ്റില്ല… അദ്ദേഹത്തിന്റെ യാത്ര നാളെത്തേക്കാക്കിക്കൂടെ… ?”..
“അയ്യോ… അത് പറ്റില്ല… ചേട്ടൻ പുറപ്പെട്ട് കഴിഞ്ഞു… ആളുടെ കയ്യിൽ ഫോണില്ലാത്തത് കൊണ്ട് തിരിച്ച് വിളിക്കാനും പറ്റില്ല…”..
നിരാശയോടെ യമുന പറഞ്ഞു…
വീണ്ടും ആനന്ദനൃത്തമാടാൻ കുഞ്ഞാപ്പു എണീറ്റെങ്കിലും പവിത്രൻ പിടിച്ചിരുത്തി..
“എന്നാ ശരി…തിരുമേനിയുടെ ഒഴിവ് നോക്കി ഒരു ദിവസം ഞങ്ങളിറങ്ങാം..
എന്തായാലും ഒരു മാസത്തിനിപ്പുറം നോക്കണ്ട…. ഒഴിവുണ്ടാവില്ല… “..
കുഞ്ഞാപ്പു, ഗുരുവിനെ കണ്ണടച്ച് കാട്ടി ഫോണിലൂടെ തട്ടിവിട്ടു…
“എന്താപ്പോ ചെയ്യാ… ?..
ചേട്ടനില്ലാതെ… ?”..
“അദ്ദേഹമില്ലെങ്കിലും പൂജക്ക് പ്രശ്നമൊന്നുമില്ല… ഈ പൂജക്ക് ആള് കുറയുന്നതാ ഫലം കൂടാൻ നല്ലത്… പക്ഷേ,അദ്ദേഹമില്ലാതെ…”..
കുറച്ച് നേരത്തേക്ക് യമുനയുടെ മിണ്ടാട്ടമൊന്നും ഉണ്ടായില്ല… അവളുടെ മറുപടിക്കായി അവർ ക്ഷമയോടെ കാത്തിരുന്നു.. ചെറിയൊരു നിരാശ അവർക്കുണ്ടായിരുന്നു..എന്നാൽ രണ്ടാളെയും അടിമുടി ഉലച്ച മറുപടിയാണ് യമുനയിൽ നിന്നുണ്ടായത്..
“ഏട്ടനില്ലാന്ന് കരുതി പൂജ മുടക്കണ്ട… നിങ്ങൾ ഇന്ന് തന്നെ പോന്നോളൂ…”..
ഗുരുവും ശിഷ്യനും പിന്നെയും ആനന്ദനൃത്തമാടി..
“ വീട്ടിൽ വേറാരെങ്കിലുമുണ്ടോ…?”
സന്ദേഹത്തോടെ കുഞ്ഞാപ്പു ചോദിച്ചു..
“ഇല്ല…. സഹായത്തിനായി ആരെയേലും വിളിക്കണോ… ?”..
“വേണ്ട… പുറത്ത് നിന്നാരും വേണ്ട…”..
കുഞ്ഞാപ്പു ചാടിപ്പറഞ്ഞു..
“ഞങ്ങള് സന്ധ്യാ നേരത്ത് അങ്ങെത്തിക്കോളാം… ഒരു നില വിളക്ക് തുടച്ച് വൃത്തിയാക്കി വെച്ചോളൂ… പിന്നെ ഒരു
💬 Comments
View all comments