0%

Chapter Title : ജ്യോതിഷരത്നം പവിത്രൻ തിരുമേനി 3 [സ്പൾബർ]

Author : Spulber Read All Parts 36.1K

തോന്നിപ്പോയി… യമുനയെ ഒന്ന് കിട്ടാൻ വേണ്ടിയാ ഇല്ലാത്ത കൂടോത്രത്തിന്റെ കഥ പറഞ്ഞ് പൂജക്കാണെന്നും പറഞ്ഞ് ഞങ്ങളിങ്ങോട്ട് വന്നത്…”..

യമുനയിൽ നിന്ന് വലിയ പ്രതികരണമൊന്നും ഇല്ലെന്ന് കണ്ട് പവിത്രൻ അവരുടെ മുഴുവൻ ചരിത്രവും അവളോട് പറഞ്ഞു..

“ യമുനക്കെന്തും ചെയ്യാം… വേണേൽ പോലിസിനെ വിളിക്കാം… ബന്ധുക്കളെ വിളിച്ച് വരുത്തി ഞങ്ങളെ തല്ലിക്കാം…

അല്ലെങ്കിൽ ഇപ്പോൾ തന്നെ ഞങ്ങളെ പോകാനനുവദിക്കാം… എന്ത് ചെയ്താലും ഞങ്ങൾക്ക് പ്രശ്നമില്ല… യമുന നല്ല കുട്ടിയാണ്… നിന്നെ ചതിക്കാൻ തോന്നുന്നില്ല..

അത് കൊണ്ടാ ഞാനിത്രയും പറഞ്ഞത്…”..

യമുന രണ്ടാളെയും മാറി മാറി നോക്കി..

“എനിക്കറിയാമായിരുന്നു തിരുമേനീ… നേരത്തെ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു… സാരമില്ല…തിരുമേനി എല്ലാം തുറന്ന് പറഞ്ഞല്ലോ…”..

അത്രയേ യമുന പറഞ്ഞുള്ളൂ..

“മോളേ… മോളുടെ ഭർത്താവിന്റെ ബിസിനസ് തകരാനുളള കാരണം അദ്ദേഹത്തിന്റെ പിടിപ്പ് കേടാ… ഇത്തരം ബിസിനസ് ചെയ്യാനുള്ള കൗശലമൊന്നും അയാൾക്കില്ല… കണ്ടാൽ തന്നെ അറിയാം,ഒരു

പാവം… “..

“എന്നാലും തിരുമേനീ, ജീവിക്കണ്ടേ… അതിന് വരുമാനം വേണ്ടേ…?”..

“ ഉം.. വേണം… അതിന് ചെറിയ എന്തേലും കച്ചവടം നോക്കാം…ഞാനും സഹായിക്കാം…”..

“ എന്നാലും തിരുമേനി, കുറച്ചൂടെ കടം തീർക്കാനുണ്ട്… മക്കളുടെ ഫീസാ ഇപ്പോ ഒരു പ്രശ്നം… എപ്പഴാ അവരെ സ്കൂളീന്ന് പുറത്താക്കുകാന്നറിയില്ല… “..

അതായിരുന്നു യമുനയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം..

“എത്ര രൂപ ഫീസടക്കാനുണ്ട്… ?”..

“എൺപതിനായിരം… അതടച്ചാ ഒരു വർഷം പിന്നെ ആ തലവേദന ഉണ്ടാവില്ല… അത്രയും പൈസയൊന്നും ഇപ്പോ കൂട്ടിയാ കൂടില്ല… “..

യമുന നിരാശയോടെ പറഞ്ഞു..

പവിത്രൻ കുഞ്ഞാപ്പൂനെ അടുത്തേക്ക് വിളിച്ചു.. പിന്നെ തന്റെ മൊബൈൽ അവന്റെ കയ്യിലേക്ക് കൊടുത്തു..

💬 Comments

View all comments