0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1265

ശ്രീകല വാതില്‍ തുറന്നു വന്നു ഹാളിലെ ലൈറ്റിട്ടു ...അവളുടെ സംസാരം കേട്ട് ചിത്രയും എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തേക്കു വന്നു ....ശ്യാം അവളെ നിര്‍ന്നിമേഷനായി നോക്കി നിന്നു

' മോനെ ..നല്ല തലവേദനയാ ...നമുക്ക് നാളെ സംസാരിക്കാം പ്ലീസ് '

ചിത്ര ശ്രീകലയെയും ശ്യാമിനെയും മാറി മാറി നോക്കി പറഞ്ഞു ...ശ്യാം ചിത്രയുടെ നെറ്റിയില്‍ തൊട്ടു നോക്കി ...ചിത്ര അവന്‍റെ കൈ തട്ടി മാറ്റി ....അവനതു ക്ഷീണമായി..തന്‍റെ അമ്മയുടെ മുന്‍പില്‍ വെച്ചു .കൊച്ചായത് പോലെ .

' അത് നോക്കാനല്ലേ തൊട്ട് നോക്കിയത് ....' അവന്‍ വീണ്ടും കൈ വെക്കാന്‍ ഓങ്ങി

"മോനെ ...നാളെ സംസാരിക്കാം ...' ചിത്ര അവന്‍റെ കൈ വീണ്ടും തട്ടി കളഞ്ഞു

" എനിക്ക് നാളെ സംസാരിക്കാന്‍ ഒന്നുമില്ല ..' ശ്യാമിന്റെ ഒച്ച കൂടി പോയി ....

' നിന്‍റെ നെറ്റിയില്‍ ഞാനൊന്നു തൊട്ടപ്പോള്‍ നിനക്ക് കുറച്ചില്‍ അല്ലേടി ?' ശ്യാം പെട്ടന്ന് ചിത്രയുടെ ചുണ്ടില്‍ വിരല്‍ കൂട്ടി പിടിച്ചു

" എടാ ..ശ്യാമേ ...വിടാന്‍ ....അത് നിന്‍റെ അമ്മയിയമ്മയാ ...ഇങ്ങനാണോ നീ പെരുമാറുന്നെ ? '

ശ്രീകല അവനേ വട്ടം പിടിച്ചു

" വിട് ...ഇത് ഞാനും ഇവരും തമ്മിലുള്ള പ്രശ്നമാ " ചിത്രയുടെ കണ്ണില്‍ നിന്ന് കണ്ണ് നീര്‍ ചാടാന്‍ തുടങ്ങി

" കരയരുത് ....കരയരുതെന്നാ പറഞ്ഞെ ...നീ കരയുന്നത് എനിക്കിഷ്ടമില്ലന്നു അറിയത്തില്ലേ? കരച്ചില്‍ നിര്‍ത്ത് '

" എടാ ...ശ്യാമേ ...അവരെ വിടാന്‍ '

ശ്രീകല അവന്‍റെ പുറത്തിനിട്ടു ആഞ്ഞു തള്ളി

" നീയാരടി അത് പറയാന്‍ ?'

ശ്രീകല പെട്ടന്ന് നിശ്ചലയായി

" എന്നെ വളര്‍ത്തി വലുതാക്കിയവള്‍ അല്ലെ ? പെറ്റിട്ടോന്നും ഇല്ലല്ലോ ..ഉണ്ടോ ?'

ശ്യാം ചിത്രയെ വിട്ടു ക്രൂദ്ധനായി ശ്രീകലയ്ക്ക് നേരെ തിരിഞ്ഞു ....ശ്രീകല വിങ്ങി പൊട്ടാവുന്ന പരുവത്തില്‍ നില്‍ക്കുവാണ്

" മോനെ ...അങ്ങനൊന്നും പറയരുത് ....അമ്മയോട് ദേഷ്യപെടല്ലേ? ...ശ്രീ ഇവന്‍ കുടിച്ചിട്ടാ .....'

ചിത്ര പെട്ടന്ന് അവനു വട്ടം നിന്നു കൈ കൊണ്ട് ശ്യാമിന്റെ വാ പൊത്തി

ശ്യാം ചിത്രയുടെ കൈ തട്ടി മാറ്റി

💬 Comments

View all comments