0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.2K

.

കയ്യിലിരിക്കുന്ന ബിഗ് ഷോപ്പറിൽ ചെറിയ കടലാസ്സ് കവറുകളും മുരിങ്ങാക്കോൽ പൊങ്ങി നിൽക്കുന്നത് കൂടി കണ്ടപ്പോൾ മനസിലായി അവർ മാർക്കറ്റിൽ പോയിട്ട് വരുവാണെന്ന്

ശ്യാമിനെ കണ്ടതേ അവരൊന്നു ചിരിച്ചു

' ശ്യാമല്ലേ ? ഇത്ര നേരത്തെ വരൂന്ന് കരുതിയില്ല ...ഞാൻ താക്കോലിപ്പോ തരാട്ടോ "

ശ്യാം പുഞ്ചിരിച്ചതേയുള്ളൂ . പെട്ടന്ന് തന്നെ അവർ താക്കോലുമായി വന്നു അവനു മുൻപിൽ മുകളിലേക്കുള്ള സ്റ്റെപ് കയറാൻ തുടങ്ങി

മുകളിലത്തെ നിലയിൽ ഒരു ചെറിയ ഹാൾ , പിന്നൊരു ബെഡ്‌റൂം ,ചെറിയ കിച്ചൻ . ബാത്റൂമിലേക്കു ഹാളിൽ നിന്നാണ് കയറുന്നത്

' ജയ ആയിരുന്നു ആദ്യം താമസിച്ചിരുന്നത് ഇവിടെ , ജയ വീട് വെച്ചപ്പോ അവര് മാറി , പിന്നൊരു കൂട്ടര് വന്നത് അത്ര സുഖമില്ലാത്ത ഫാമിലി ആയിരുന്നു , അവരെ കഴിഞ്ഞ ആഴ്ച മാറ്റി ... പിന്നെ പഠിക്കണ പിള്ളേര് ചോദിച്ചു വരും ...അങ്ങനെ അവർക്കു കൊടുക്കാൻ പറ്റുവോ ? ഞാനും മോളും മാത്രമേ ഉള്ളൂ ഇവിടെ ?"

ശ്യമൊന്നു ചിരിച്ചു .

" കാർ അകത്തു കയറ്റിയിടാം ...ഇവിടെ കാറില്ല ..മോൾക്ക് ബാങ്കിലാ ജോലി , ഇവിടുന്നു പത്തിരുപതു കിലോമീറ്റർ ഉണ്ട് . അവൾക്കൊരു സ്‌കൂട്ടർ ഉണ്ടെങ്കിലും അതിൽ വിടാറില്ല ...ബസിനു പോകും .."

ഒത്തിരി വർത്തമാനം പറയുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു . അടുപ്പമുള്ളവരെ പോലെയല്ലേ വർത്തമാനം പറയുന്നേ

" ചേച്ചീടെ പേരെന്താ ?"

' സുചിത്ര ...എല്ലാരും ചിത്രേന്ന് വിളിക്കും ....മോൾടെ പേര് മനീഷ "

" എല്ലാരും നിഷേന്നു വിളിക്കുവോ ?' ശ്യമൊന്നു ചിരിച്ചു

💬 Comments

View all comments