Chapter Title : കാക്ക കുയില് [മന്ദന് രാജ]
... ശ്യാം ബാത്റൂമില് കയറി കുളിയൊക്കെ കഴിഞ്ഞു ഒരു ലുങ്കി എടുത്തുടുത്തു , ഹാളില് കൂടിയുള്ള സ്റെപ്പിലൂടെ താഴേക്കിറങ്ങി ...ചിത്ര കിച്ചനില് തന്നെയുണ്ടായിരുന്നു .. മകള് വന്നോ ആവോ
" ഗുഡ് മോര്ണിംഗ് സുന്ദരി കുട്ടി " അവന് ചിത്രയുടെ ചെവിയില് പറഞ്ഞു
" അഹ ...എഴുന്നേറ്റോ ... "
ചിത്ര ഫ്ലാസ്കില് നിന്നു ചായ ഊറ്റി അവനു കൊടുത്തു . അവന് കിച്ചന് സ്ലാബില് കയറിയിരുന്നു അത് കുടിക്കാന് തുടങ്ങി
ചിത്ര കുളിയൊക്കെ കഴിഞ്ഞു , മുടിയൊക്കെ ചീകി തുളസിയില ഒക്കെ കുത്തി നല്ല സുന്ദരി ആയിട്ടുണ്ട് .. ചിത്ര അവനെ ശ്രദ്ധിക്കാതെ ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലാണ് ..ഒരു നിമിഷം ആ ചുറു ചുറുക്കും വേഗതയും ഒക്കെ അവന് നോക്കി നിന്നു ...തന്റെ അമ്മയെ പോലെ തന്നെ .....ഓടി നടന്നു ജോലി ചെയ്യുന്നു ..ആരോടും ഒരു പരിഭവമോ പിണക്കമോ ഇല്ലാതെ .....ആരും ശ്രദ്ധിക്കാനില്ലാതെ..
' ശ്യാമേ .....ഇപ്പൊ കഴിക്കുന്നുണ്ടോ ...നല്ല ചൂടായിട്ടു ദോശ ചുട്ടു തരാം'
' അയ്യോ ....എനിക്കപ്പം ആയിരുന്നു വേണ്ടത് "
" അയ്യോ ....നാളെ ആവട്ടെ ......ഞാന് ദോശക്കാ അരച്ചേ '
" ഹ്മം .....എന്നാല് ഇഡ്ഡലി മതി "
" ങാ ..ഇഡ്ഡലി വേണേല് തരാം....ഇഡ്ഡലിയണല്ലേ ഇഷ്ടം ....എനിക്കും ഇഡ്ഡലിയാ ..ഇഷ്ടം .....മനൂന് ദോശ ..അവള്ക്കു ദോശ ചുട്ടിട്ട് ഞാന് ഇഡ്ഡലി വെക്കും "
ചിത്ര അവനെ നോക്കി
" മനു വന്നോ ......ഇല്ല ഏഴു കഴിയുമ്പോ ബസ് സ്റ്റാന്ഡില് എത്തൂന്നാ പറഞ്ഞെ'
ശ്യാം വാച്ചില് നോക്കി ....6.50 പത്തു
💬 Comments
View all comments