Chapter Title : കാൽ നൂൽ പ്രേമി 2 [Anklet Admirer]
കുറച്ച് സമയം ഇരുവരും നിശബ്ദമായി ചായ കുടിച്ചു. പുറത്തുനിന്ന് കേൾക്കുന്ന ചെറിയ ശബ്ദങ്ങൾ മാത്രമാണ് കാറ്റ്, ഇലകൾ ഇളകുന്ന ശബ്ദം.
നീ വന്നാൽ എനിക്ക് ഒന്നു കമ്പനി കിട്ടും,” ആന്റി പറഞ്ഞു.
“എനിക്ക് ആന്റിയും ടൈം പാസ്സ് ആകും,” ഞാൻ പറഞ്ഞു.
അങ്ങനെ ചെറിയ കാര്യങ്ങൾ പറഞ്ഞ് സംഭാഷണം പതുക്കെ നീങ്ങി—വീട്ടിലെ കാര്യങ്ങൾ, നാട്ടിലെ വിശേഷങ്ങൾ... ഒരു അടുപ്പം, കാഷ്വൽ സുഖം പോലെ.
കുറച്ച് സമയം കഴിഞ്ഞപ്പോൾ, ഒരു ചെറിയ നിശബ്ദത വന്നു.
ആന്റി കപ്പ് വച്ച് എന്നെ നോക്കി:
“നിനക്ക് ബോറായി തോന്നുന്നില്ലേ… ഇങ്ങനെ ദിവസങ്ങൾ പോകുന്നത്?” ആന്റി ചോദിച്ചു.
ഞാൻ ഒന്നു ചിന്തിച്ചു: “ഇപ്പോഴൊക്കെ തോന്നുന്നു ആന്റി… എന്തെങ്കിലും ചെയ്യണം പോലെ.”
ആന്റി ഒന്നു തലകുനിച്ചു: “ജീവിതം ഇങ്ങനെ ഒന്ന് നിശബ്ദമായിരിക്കും ചിലപ്പോൾ…”
ആ വാക്കുകൾക്ക് ശേഷം, ഒരു ചെറിയ നിശബ്ദത.
ആ നിശബ്ദത തന്നെ ഒന്നു കനത്ത ആയ പോലെ തോന്നി,പക്ഷേ അതിൽ ഒരു അസ്വസ്ഥത ഇല്ല, ഒരു ആലോചന മാത്രമുണ്ട്.
അങ്ങനെ ഞാൻ ഒന്നും ചോദിക്കാതെ ഇരിക്കുമ്പോൾ, സമയം കുറച്ചു മുന്നോട്ട് പോയി. സന്ധ്യയുടെ വെളിച്ചം കുറയുകയും, വീട്ടിനുള്ളിലെ ലൈറ്റുകൾ മാത്രം ശാന്തമായി മിന്നുകയും ചെയ്തു.
അപ്പോഴാണ് പുറത്തേക്ക് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.
അതോടൊപ്പം അമ്മയുടെ ശബ്ദവും—
“എടി... ജീജേ മോന് ഇവിടെ ഉണ്ടോ?”
ആ ശബ്ദം കേട്ട നിമിഷം തന്നെ ഞാൻയും ആന്റിയും ഒരുമിച്ച് തമ്മിൽ ഒന്നു നോക്കി.
ആന്റി പെട്ടെന്ന് തന്നെ മുഖഭാവം ശരിയാക്കി ഇതുവരെ ഉണ്ടായിരുന്ന ആ ആലോചനയുടെ നിറം ഒന്നു മറച്ച്, പതിവ് പോലെ
💬 Comments
View all comments