Chapter Title : കാലചക്രം
കാൻ സിറ്റ് ഹിയർ " ടീച്ചർ പറഞ്ഞു "സ്വാതി" എല്ലാ ആൺകുട്ടികളുടെയും അറിയാൻ ആഗ്രഹിച്ചത്... സ്വാതി അങ്ങനെ ക്ലാസ്സിലെ ആൺ കുട്ടികളുടെ ചങ്കിടിപ്പായി മാറി. സീനിയർസ് ചേട്ടന്മാർ റാഗിംഗ് എന്ന് പറഞ്ഞു അവളോട് അടുത്ത് മിണ്ടുമ്പോൾ എനിക്കും ഇടക്കൊക്കെ ദേഷ്യം വന്നു. പക്ഷെ അവളോട് മിണ്ടാൻ മാത്രം എനിക്കു പറ്റിയില്ല. പലവട്ടം ട്രൈ ചെയ്തിട്ടും അവളുടെ അടുത്തെത്തുമ്പോൾ നാവു പൊങ്ങില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ലയബ്രറിയിൽ ഇരിക്കുമ്പോൾ സ്വാതി എന്റെ എതിർ വശത്തു വന്നു ഇരുന്നു. എനിക്കു അവളുടെ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലായിരുന്നു. ഞാൻ പുസ്തകത്തിൽ നിന്നു കണ്ണെടുക്കാതെ വായിക്കുന്നപോലെ ഇരുന്നു. സത്യത്തിൽ പുസ്തകത്തിലെ അക്ഷരങ്ങൾ പോലും എനിക്കു വ്യക്തമായില്ല. എന്നെ ഞെട്ടിച്ചു കൊണ്ടു അവൾ എന്നോടായി ചോദിച്ചു "ജെയ്സൺ കേരളത്തിൽ ആണല്ലേ? " എന്റെ പേര് അവൾ എങ്ങനെ അറിഞ്ഞു എന്ന് ആലോചിക്കണേൽ മുമ്പ് വന്നു അടുത്ത ചോദ്യം "നമ്മക്കൊന്നു പുറത്തേക്കു പോയാലോ " ഞാൻ യാന്ദ്രികമായി തല ആട്ടി. അവൾ എഴുന്നേറ്റു പുറത്തേക്കു നടന്നു കൂടെ ഞാനും. പോകുന്ന വഴി അവൾ :താൻ എന്താ ഒന്നും മിണ്ടാതെ നടക്കുന്നത് ഞാൻ :നമ്മൾ ഇതെങ്ങോട്ടാ? സ്വാതി : താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ, നമ്മൾ ഒന്നില്ലേലും ഒരേ നാട്ടുകാർ അല്ലെ? ഞാൻ :ഒരേ നാട്ടുകാരോ? സ്വാതി :ആഹാ.. ഞാൻ കരുതി തനിക്കറിയാന്ന്... ക്ലാസ്സിൽ നമ്മൾ രണ്ടാളും മാത്ര കേരളത്തിന് ഉള്ളു. എനിക്കു ഈ തമിഴ് ഒന്നും മനസിലാകുന്നില്ല. അപ്പോളാ ക്ലാസ്സ് ടീച്ചർ പറഞ്ഞത് ജയ്സണും കേരളത്തിൽ ആണെന്ന്... ഞാൻ :കേരളത്തിൽ എവിടാ
💬 Comments
View all comments