കാലം [അൽ ഫഹദ്]

📝 Ongoing

👁 91510 views ❤ 254 likes 💬 12 comments

കാലം
Kaalam | Author : Al Fahad

പ്രണയ കാലത്തേ  ഓർമകൾ ഉറക്കം നഷ്ടമക്കിയ രാത്രികളിൽ മുഖപുസ്തകത്തിൽ  തെളിഞ്ഞു നിൽക്കുന്ന

പച്ചലൈറ്റുകളിലൂടെ കണ്ണോടിച്ചു നോക്കി....

നേരം പാതിരയായിട്ടും ഏറെ കുറെ ഐഡികളും  ഓണ്ലൈനിൽ തന്നെയുണ്ട്...

അങ്ങനെ പേരുകളിൽ  പരിചിതമായ ഒരു പെൺ സുഹൃത്തിന്റെ ഐഡിയിലേക്ക് ഒരു വേവ് കൊടുത്തു....

കുറച്ചു നേരത്തിന് ശേഷം  ആ വേവ് തിരിച്ച് എന്റെ കയ്യിൽ തന്നെയെത്തി..

എന്ത് പറഞ്ഞു തുടങ്ങും എന്ന ചിന്ത മനസ്സിൽ ഉത്ഭവിക്കുന്നതിന് മുന്നേ രണ്ടഅക്ഷരം കീ ബോര്ഡില്  പതിച്ചു കഴിഞ്ഞിരുന്നു.Hi എന്ന രണ്ടക്ഷരത്തിന് മറുപടി തിരിച്ചു വരും എന്ന് ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല.അന്ന് അവിടെ ഒരു സൗഹൃദവും പ്രണയവും ആരഭിക്കുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല അറിഞ്ഞിരുന്നു എങ്കിൽ ഇത്ര മാത്രം പവിത്രത അതിന് ഉണ്ടാകുമായിരുന്നോ അറിയില്ലാ. വായനകളും എഴുത്തും ശീലമാക്കിയ എനിക്ക് വളരെ പെട്ടന്ന് ഇത്ര ആത്മബന്ധം ഉള്ള ഒരു  സുഹൃത്തിന് കിട്ടുമെന്ന് പ്രേതീക്ഷിച്ചിരുന്നില്ല സൗഹൃദം അതിന്റെ അതിരുകൾ ഭേദിച്ചു മുന്നോട്ട് പോയികൊണ്ട് ഇരുന്നു .

കഴിഞ്ഞ രണ്ടു ദിവസം ആയി ഒരു അറിവോ വിവരമോ ഇല്ലാതായപ്പോഴാണ്

അവളുമായി അത്ര മാത്രം ആത്മബന്ധം എന്നിൽ ഉടലെടുത്തിരിക്കുന്നു എന്ന് എനിക്ക് മനസ്സിൽ ആക്കാൻ സാധിച്ചത്. ആശയവിനിമയത്തിന് ഒരു പരിധിവരെ മുഖപുസ്തകം സഹായിച്ചത് കൊണ്ട് കൂടുതലായി ഒന്നും ആരാഞ്ഞിട്ട് ഇല്ല അത് ഒരു മണ്ടത്തരം ആയി എന്ന തോന്നൽ

📚 Chapters

1 published

Related Stories

💬 Comments

View all comments