Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ 5
10 മാണി ആയപ്പോൾ സുരേഷ് വീണയോടും പ്രിയോടും ഉറങ്ങാൻ പോകാൻ പറഞ്ഞു അവർ എല്ലാവർക്കും ഗുഡ് നൈറ്റ് പറഞ്ഞു ലേഡീസ് ഡോർമെട്രിയിലേക്ക് പോയി. ബോയ്സിന്റെ റൂമിന് അടുത്ത് തന്നെയായിരുന്നു ലേഡീസ് ബെഡ് റൂമും.
കുറച്ച് കഴിഞ്ഞപ്പോൾ സുരേഷും മാനേജർ ക്യാമ്പിന് അകത്തുള്ള തന്റെ ബെഡ് റൂമിലേക്ക് പോയി.
സമയം 11 കഴിഞ്ഞപ്പോൾ ഷാനു മർട്ടിനെയും സൂരജിനെയും പ്രകാശിനെയും വിളിച്ചു ബെഡ്റൂമിലേക്ക് നടന്നു. സൂരജ് നീ നിന്റെ അലക്കാനുള്ള തുണിയെല്ലാം സർഫിലിട്ട് വെച്ചേക്കു നാളെ കുളിക്കുമ്പോൾ അലക്കാം ഷാനു പറഞ്ഞു.
സൂരജ് അവൻ ഇന്ന് ധരിച്ച വസ്ത്രം എല്ലാം സർഫ് കലക്കി വെള്ളത്തിൽ ഇട്ട് വെച്ചു. അവർ ഓരോരുത്തരും ഓരോ കട്ടിലിൽ കിടന്നു. സൂരജ് തന്റെ ബാഗ് വെച്ചിരുന്ന കാട്ടിലിലാണ് കിടന്നത്.
സൂരജിന് ഉറങ്ങാൻ കഴിഞ്ഞില്ല അവന്റെ മനസ്സിലെ ദുഃഖങ്ങൾ അവനെ അലട്ടിക്കൊണ്ടിരുന്നു. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖവും കഴുകി വീണ്ടും വന്ന് അവന്റെ കട്ടിലിൽ ഇരുന്നു.
കട്ടിലിന്റെ അടിയിലിരുന്ന ബാഗ് തുറന്ന് അവൻ ഒരു കത്തിയെടുത്തു അതിൽ കട്ടി പിടിച്ച ചോരക്കറ അപ്പോഴും ഉണ്ടായിരുന്നു. ആ രാത്രിയുടെ ഇരുട്ടിലും കത്തിയുടെ തിളക്കം കാണാമായിരുന്നു.
പെട്ടെന്ന് പ്രകാശിന്റെ കട്ടിലിൽ നിന്നും ഒരു അനക്കം കണ്ടു. അവൻ കത്തി ബാഗിലേക്ക് വെച്ച് കൈ എടുത്തതും ലൈറ്റ് തെളിഞ്ഞു. സൂരജ് ഉറങ്ങിയില്ലേ പ്രകാശ് ചോദിച്ചു.
ഇല്ല എന്റെ മൊബൈലിന്റെ ചാർജ് തീർന്നു അതാ ഞാൻ ചാർജിന് വെക്കാൻ സൂരജ് ബാഗിൽ നിന്നും തന്റെ മൊബൈൽ ചാർജർ എടുത്ത് കൊണ്ട് പറഞ്ഞു. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
എന്നാൽ പെട്ടെന്ന്
💬 Comments
View all comments