0%

Chapter Title : കാലൻ്റെ കൊലയറപാർട്ട് 1 [നന്ദകുമാർ]

കൂട്ടി ബലമായി പിടിച്ചു. വല്ല മാല മോഷ്ടാക്കളുമാണെങ്കിലോ.. ആകെയുള്ള ഒരു പൊൻതരിയാണ് ആ ഒരു പവൻ്റെ മാല.. അത് നഷ്ടപ്പെട്ടാൽ.. ആലോചിക്കാനേ വയ്യ.. ഒരു പാട് ആഗ്രഹിച്ച് വാങ്ങിയതാണ്.. സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില നോക്കുമ്പോൾ ഒരെണ്ണം വാങ്ങുക എളുപ്പമല്ല. മാല നഷ്ടപ്പെട്ടാൽ സ്റ്റേഷനിലേക്ക് ചെന്നിട്ടും കാര്യമില്ല.ജെസിയുടെ കെട്ടിയവൻ സ്റ്റാൻലി സ്റ്റേഷനിലെ ASI ആണ്. തികഞ്ഞ മദ്യപാനിയും സ്ത്രീലമ്പടനുമായ സ്റ്റാൻലി യുടെ ശല്യം സഹിക്കാനാവാതെ ഡൈവോഴ്സിനായി കുടുംബകോടതിയിൽ കേസ് നടന്ന് വരികയാണ്.. മാല നഷ്ടപ്പെട്ട കേസുമായി അവിടെ ചെന്നാൽ അയാൾ ഇടങ്കോലിടുമെന്ന് ഉറപ്പ്..
അല്ലെങ്കിൽ തന്നെ സ്റ്റാൻലിയുടെ അവലക്ഷണം പിടിച്ച മുഖം കാണുന്നത് തന്നെ ജെസിക്ക് ഇപ്പോൾ വെറുപ്പാണ്. മോനെ ഓർത്ത് എല്ലാം സഹിക്കുന്നുവെന്ന് മാത്രം അല്ലെങ്കിൽ മാഞ്ഞാലി പുഴയിൽ ചാടി പണ്ടേ ചത്തേനെ.. അത്രക്ക് അനുഭവിപ്പിച്ചിട്ടുണ്ട് അയാൾ.. ചോദിക്കുന്ന സ്ത്രീധനം കൊടുക്കാനില്ലാതെ കല്യാണം നടത്തിക്കെടുക്കാൻ ആരുമില്ലാതെ മുടക്കാ ചരക്കായി നിന്ന ജെസി യെ അന്നത്തെ പള്ളി വികാരി ഫാദർ കപ്പലുമാക്കൻ ഇടപ്പെട്ടാണ് രണ്ടാം കെട്ടുകാരനായ സ്റ്റാൻലിക്ക് വിവാഹം ചെയ്തു കൊടുത്തത്. ചോദിക്കാനും പറയാനും ആരുമില്ലാതിരുന്ന ജെസിക്ക് വരൻ്റെ പശ്ചാത്തലം അന്വേഷിക്കാനും ആരുമുണ്ടായില്ല. കല്യാണം കഴിഞ്ഞാണ് കെട്ടിയവൻ്റെ തനിക്കൊണം ജെസിക്ക് മനസിലായത്.. ഇയാളുടെ ആദ്യ ഭാര്യ എങ്ങനെയോ മരണപ്പെടുകയായിരുന്നു. അതിൽ യാതൊരന്വോഷണവും നടന്നില്ല. വിവാഹ ജീവിതത്തെപ്പറ്റി മധുരസ്വപ്നങ്ങളുമായി മണിയറയിലേക്ക് കടന്നു വന്ന ആദ്യരാത്രി തന്നെ സ്റ്റാൻലിയുടെ ക്രൂരമായ ബലാൽസംഗത്തിന് ജെസി വിധേയയായി.. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ക്രൂരമായ പീഠനമായിരുന്നു... കപ്പലുമാക്കനച്ചൻ സാമൂഹ്യ സംഘടകളോടും സ്ഥലത്തെ പ്രമാണിമാരോടും പറഞ്ഞ് സംഘടിപ്പിച്ച് നൽകിയ താലി മാലയടക്കമുള്ള സ്വർണ്ണാഭരണങ്ങൾ സ്റ്റാൻലി ആദ്യമാസം

💬 Comments

View all comments