Chapter Title : കാലൻ്റെ കൊലയറപാർട്ട് 1 [നന്ദകുമാർ]
മോശം.. മോള് കരയാതെ ധൈര്യമായി പോകൂ.. എൻ്റെ സ്ഥാപനത്തിലെ ഒരു സ്റ്റാഫിനെതിരേ കാരണമില്ലാതെ DGP പ്രവർത്തിച്ചാലും അവൻ ഇനി അതിന് മുതിരാൻ രണ്ടിലൊന്ന് ആലോചിക്കും.. മോള് പോകുന്ന വഴി ആ കൈമളോട് ഇങ്ങോട്ട് വരാൻ പറയൂ...
ശാന്തമായ സ്വരത്തിൽ പരമേശ്വരൻ മുതലാളി പറഞ്ഞു.
അവൾ പുറത്തേക്കിറങ്ങി കൈമൾ സാറിനോട് വിവരം പറഞ്ഞ് ഷോറൂമിലേക്ക് മടങ്ങി. വൈകിട്ട് പതിവ് സമയത്ത് ഷോറൂമിൽ നിന്നിറങ്ങി ബസ് കയറി കവലയിൽ ഇറങ്ങി.. അന്ന് അവൾക്കൊപ്പം ആ വഴി പോകുന്ന താറാമുട്ട കച്ചവടക്കാരൻ രാഘവൻ ചേട്ടനുണ്ടായിരുന്നു.അവർ ഓരോ കാര്യങ്ങൾ സംസാരിച്ച് നടന്നു. നേരം ഇരുട്ടിത്തുടങ്ങി.. പകുതി വഴി പിന്നിട്ടു.ഭാഗ്യം സ്റ്റാൻലിയെ കാണാനില്ല .മുതലാളി സംസാരിച്ച് കാര്യങ്ങൾ തീർപ്പാക്കിയിട്ടുണ്ടാകും..
പക്ഷേ അവൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്.. പെട്ടെന്ന് പുറകിൽ ബുള്ളറ്റിൻ്റെ ശബ്ദം കേട്ട് തുടങ്ങി.. സെക്കൻഡുകൾക്കുള്ളിൽ അവൾക്ക് വഴി വിലങ്ങി സ്റ്റാൻലി തൻ്റെ ക്ലാസിക് 350 നിറുത്തി സൈഡ് സ്റ്റാൻഡിൽ വണ്ടി ചാരി നിറുത്തി ചാടിയിറങ്ങി ജസിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തൊട്ടടുത്ത് സ്തംഭിച്ച് നിന്ന രാഘവൻ ചേട്ടനോടായി അലറി... ഓടടാ പുണ്ടച്ചി മോനെ…
രാഘവൻ ഓടണോ വേണ്ടയോ എന്നാലോചിക്കുന്നതിന് മുൻപേ തന്നെ ഒരു ചെവിയടപ്പിക്കുന്ന മൂളലോടെ ജങ്ക് യാർഡിൽ നിന്ന് നേരേ ഓടിച്ച് വരുന്നത് പോലുള്ള ഒരു TVS സമുറായി ബൈക്ക് ടയർ കരിയുന്ന മണത്തോടെ റോഡിൽ വട്ടം തിരിഞ്ഞ് ബ്രേക്ക് ചെയ്തു.
ആ ബൈക്കിൻ്റെ ലൈറ്റുകൾ ഒന്നും പ്രകാശിക്കുന്നുണ്ടായില്ല. സൈഡ് സ്റ്റാൻഡ് ഇല്ലാത്ത ആ ബൈക്കിൽനിന്ന് കീരിക്കാടൻ ജോസിനെ പ്പോലെ തോന്നിക്കുന്ന ഒരാൾ ബൈക്ക് സ്റ്റണ്ടർമാർ ഇറങ്ങുന്നത് പോലെ സ്റ്റൈലായി ഇറങ്ങി.. ജീൻസും ഓവർ കോട്ടും 'ഫുൾ സ്ലീവ് ടീ ഷർട്ടും ധരിച്ച് ആറടിയിലധികം ഉയരമുള്ള അയാൾ ഒരു ഹോംസ് തൊപ്പി വച്ചിരുന്നു.
സ്റ്റാൻഡ് ഇല്ലാതിരുന്ന അയാളുടെ ബൈക്ക് പിടി വിട്ടപ്പോൾ റോഡിലേക്ക് മറിഞ്ഞ് വീണു. ഇറങ്ങിയ വഴി ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല..സ്റ്റാൻലിയുടെ കൊങ്ങക്ക് കുത്തിപ്പിടിച്ച് പൊക്കി മുട്ടു കാല് കൊണ്ട് സ്റ്റാൻലിയുടെ അടി നാഭിക്കിട്ട് ഒറ്റത്താങ്ങ്..
അയ്യോ... സ്റ്റാൻലി അലറി.. വിജനമായ ആ നാട്ടിടവഴിയിൽ കരച്ചിൽ കേട്ട് ഓടിവരാൻ ആരുമുണ്ടായില്ല.. കഴുത്തിൽ നിന്നും
💬 Comments
View all comments