0%

Chapter Title : കാലത്തിന്റെ ഇടനാഴി 3 [? ? ? ? ?]

Author : കൊമ്പൻ Read All Parts 365

എത്തിയപ്പോൾ, അവിടെയുള്ള മനുഷ്യരുടെ കോലം കണ്ടപ്പോൾ എനിക്ക് വല്ലാതെ വിമ്മിട്ടം വന്നു.”

“എന്താണ് മനുഷ്യരുടെ കോലത്തിനു..?”

“കണ്ണുകൾ എല്ലാം പുറത്തേക്ക് വന്നതുപോലെ… ആരോഗ്യമുള്ള ഒരു മനുഷ്യനെ പോലും ചുറ്റും കാണാനില്ല, സ്ത്രീകളും അങ്ങനെ തന്നെ. എല്ലാവരുടെയും ശരീത്തിൽ പലതരം ഇലക്ട്രോണിക് ഉപകാരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്,  ഞാൻ ഒരു സ്ത്രീയോട് സംസാരിച്ചപ്പോൾ അവരുടെ യഥാർത്ഥ ശബ്ദം പോലെയല്ല തോന്നിയത് മറിച്ചു അതൊരു റോബോട്ട് സംസാരിക്കുമ്പോലെയാണ് തോന്നിയത്.”

“അത്രക്കും വിചിത്രമാണോ?”

“പറയാൻ വാക്കുകളില്ല.”

“എന്നിട്ട് അമ്മയ്ക്കു സംസാരിയ്ക്കാൻ സഹായിക്കുന്ന ആ ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയോ?”

“ഉം. അതിനേക്കാൾ ഭീകരമായ ഉപകരണങ്ങൾ അവിടെയുണ്ടായിരുന്നു.”

“എന്താണ് അത്.”

“ഇന്നിപ്പോൾ നമ്മുടെ പ്രൈവസി എന്ന വാക്കിനു ഫേസ്ബുക് വാട്സാപ്പ് ഇതൊക്കെയാണ് വില്ലന്മാർ അല്ലെ?”

“അതെ...” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“1000 വര്ഷങ്ങള്ക് ശേഷം ഇതൊന്നും അല്ല, റോബോട്ടുകൾക്കു മനുഷ്യർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോലും മനസിലാക്കാനുള്ള കഴിവുണ്ട്, ഇപ്പൊ രതി മനസ്സിൽ വിചാരിച്ചതു എനിക്ക് എളുപ്പമായി മനസിലാക്കാൻ കഴിയും എന്ന് ചിന്തിച്ചു നോക്കിയെ...”

“അത് റോബോട്ട് അല്ലെ?!!”

“അതെ പക്ഷെ, ചെറിയൊരു ചിപ്പ് ശരീരത്തിൽ വെച്ചാൽ ആ ഫീച്ചർ മനുഷ്യർക്കും കിട്ടും, അയ്യോ...”

“തീർന്നില്ല. ഞെട്ടണ്ട.”

“ഒരാളുടെ അടുത്ത് ഇരിക്കുമ്പോ അയാൾ വിചാരിക്കുന്നത് കണ്ടു പിടിക്കുന്നത് പോലെ, ഒരുനിശ്ചിത സമയത്തിനു ഉള്ളിൽ, അവരുടെ തലയിൽ ഓടിയ എല്ലാ ചിന്തകളും കിട്ടും.!”

“കേട്ടിട്ട് തന്നെ പേടിയാകുന്നു..”

“അത് സബ്‌കോൺഷ്യസ് മെമ്മറി അടക്കം കിട്ടും.”

“ദേവൻ ഇതൊക്കെ ചെയ്തിട്ടുണ്ടോ…?”

“മറുപടിയില്ലാതെ ചിരി മാത്രം ചിരിച്ചപ്പോൾ, ദേവന്റെ ചിരി

സത്യത്തിൽ എനിക്കപ്പോൾ ആദ്യമായി പേടി തോന്നി...”

“അപ്പൊ…മനുഷ്യർ ദൈവത്തെ പോലെയാകും എന്നാണോ?”

💬 Comments

View all comments