Chapter Title : കാലത്തിന്റെ ഇടനാഴി 4 [? ? ? ? ?]
അച്ഛനും ഉണ്ട്, ഇന്ന് സെർവെൻറ് ലീവാണ്, അതോണ്ട് എനിക്ക് പുറത്തേക്ക് കാണാൻ വരാൻ പറ്റില്ല കേട്ടോ...”
എനിക്കതു വല്ലാതെ വിഷമം ആയി..
“ഞാൻ അങ്ങോട്ടേക്ക് വന്നോട്ടെ..” ആലോചിക്കാതെ പറഞ്ഞതാണെകിലും
“അഹ്..വന്നോളൂ..”
“അച്ഛന്റെ അമ്മയുടെ പേരെന്താണ്..”
“അച്ഛൻ വിക്രമരാജൻ, അമ്മ അംബിക.”
ലൊക്കേഷൻ എന്റെ വാട്സാപ്പിൽ ദേവൻ അയച്ചു തന്നു.
ഞാൻ എന്റെ കല്യാണ സാരി ഉടുതുകൊണ്ട് ദേവനെ കാണാൻ പോകാൻ തീരുമാനിച്ചു. സാരിയും ഒരു സ്വർണമാലയും വളയും എല്ലാം ഇട്ടുകൊണ്ട് ഞാൻ അമ്മയോട് യത്ര പറഞ്ഞു. ഒരു ഓഫീസിലെ സ്റ്റാഫിന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.
അവരുടെ അമ്മയ്ക്ക് സുഖമില്ല ഒന്ന് കാണാൻ ആണ് എന്നും പറഞ്ഞു.
ഞാൻ കാറോടിച്ചുകൊണ്ട് ദേവന്റെ വില്ലയിൽ എത്തി. പാർക്ക് ചെയ്തു ദേവന്റെ വീടിന്റെ മുൻപിൽ കാളിംഗ് ബെൽ അടിച്ചപ്പോൾ.
ദേവന്റെ അച്ഛൻ വിക്രമരാജൻ വാതിൽ തുറന്നു. പക്ഷെ എന്നെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ കൈകൾ ആയിരുന്നു .
ഇടതു കൈ തളർന്നു എന്ന് പറഞ്ഞിരുന്നത് എങ്കിലും, ആരോഗ്യമുള്ള ഉറപ്പുള്ള കൈകൾ കൊണ്ടാണ് വിക്രമരാജൻ വാതിൽ തുറന്നത്. അദ്ദേഹം എന്നെ അകത്തേക്ക് ക്ഷണിച്ചു.
ഞാൻ കിളിപോയപോലെ അകത്തേക്ക് നടന്നു.
ഒരു ഹാളും രണ്ടു ബെഡ്‌റൂമും ഉണ്ട് , ഹാളിനോട് ചേർന്നാണ് കിച്ചൻ. ദേവൻ അമ്മയുടെ കൂടെ കിച്ചണിൽ ആയിരുന്നു. നോക്കിയപ്പോൾ ദേവൻ തലയിൽ ഒരു വെള്ള തൊപ്പി വെച്ചുകൊണ്ട് കറി ഉണ്ടാകുന്ന തിരക്കിൽ ആണ്, അമ്മ ചെയറിൽ ഇരിക്കുന്നുണ്ട്.
“വാ മോളെ ...”
അപ്പോഴും എന്റെ മനസ്സിൽ വിക്രമരാജന്റെ കൈകൾ തന്നെ ആയിരുന്നു. ദേവൻ കള്ളം പറഞ്ഞതല്ല , അങ്ങനെ എങ്കിൽ ദേവൻ
💬 Comments
View all comments