Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
ഞാൻ റൂമിലേക്ക് ചെല്ലട്ടെ, ദേവൻ ഇപ്പൊ ഇറങ്ങുകയാണോ വീട്ടിലേക്ക്”
“അതെ എന്റെ കാറിന്റെ കീ ഓഫീസിൽ ആണ് അങ്ങൊട് പോയി അതെടുക്കണം”
“യഹ് ഷുവർ വിൽ കം”
ഞാൻ കാറിന്റെ കീ എടുത്തുകൊണ്ടു ദേവന്റെ കൈയിൽ കൊടുത്തു.
അപ്പൊ ദേവൻ എന്നോട് ചോദിച്ചു.
“വാട്ട് ഈസ് ദി മീനിങ് ഓഫ് യുവർ നെയിം”
“രതി? ”
“യാ രതി എന്ന് വെച്ചാൽ..”
എന്നോട് ഈ ചോദ്യം ചോദിക്കുന്ന ആദ്യത്തെ പുരുഷൻ ആണ് ദേവൻ, സത്യത്തിൽ ആ ചോദ്യം നാണത്തെക്കാളും എനിക്ക് ചിരിയാണ് വന്നത്.
“രതിയെന്നു വെച്ചാൽ ഡീപ് ലവ്”
“ആഹാ…..ഞാൻ ഒരു കാര്യം കൂടെ ചോദിക്കട്ടെ”
“ഇനിയെന്തെങ്കിലും ചോദിയ്ക്കാൻ ഉണ്ടോ രാവിലെ മുതൽ എന്നോട് എന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് മുഴുവനും ചോദിച്ചില്ലേ?”
“രതി ഇന്ന് ഏർലി മോർണിംഗ് ഒരു ഡ്രീം കണ്ടു കൊണ്ട് ഞെട്ടി ഉണർന്നോ ?”
“യെസ് കണ്ടു.. എഹ് !! എ ….ന്താ ചോദിച്ചത് ??!!”
പെട്ടന്നുള്ള ആകാംക്ഷയിൽ ഞാൻ അതെ എന്ന് പറഞ്ഞെങ്കിലും അതിലെ കുഴപ്പം ഒരു നിമിഷം കഴിഞ്ഞാണ് ഞാൻ തിരിച്ചറിഞ്ഞത്.
ദേവൻ അപ്പോൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു.
എനിക്ക് സത്യത്തിൽ എന്താ പറയേണ്ടത് എന്നറിയാതെ കിളി പൊയപൊലെ ഞാൻ ദേവന്റെ മുൻപിൽ നിന്നു.
ദേവൻ അപ്പോൾ കാറിന്റെ അകത്തു കയറികൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
ദേവൻ പതിയെ കാർ സ്റ്റാർട്ട് ചെയ്തു അകന്നു പോകുമ്പോൾ ഞാൻ അമ്പരന്നു നിന്നുകൊണ്ട് ദേവന് കൈ വീശി കാണിച്ചു.
(തല്ക്കാലം അവസാനിപ്പിക്കുന്നു, സമയം കിട്ടുമ്പോൾ തുടരാം
ചെറിയ ഒരാശയമാണ് .
💬 Comments
View all comments