Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
ശെരി..നീ കിടന്നോ .
ഞാൻ മുറിയിൽ ചെന്ന് ,ഒന്നു കുളിച്ചു .ഒരു ചെറിയ പെഗ് എടുത്തു .കട്ടിലിൽ തലയണ വെച്ച് ഓരോന്നും ഓർത്തു പോയി .
അമ്മാവന്റെ യും അമ്മായിമാരുടെയും ചൂരൽ കഷായവും ,ഒപ്പം മൂവാണ്ടൻ മാവിലെ കടി യാൻ ഉറുമ്പുകളുടെ കടി കൊണ്ടുള്ള നീറ്റലും കൂടി ആയപ്പോൾ ചെയ്യാത്ത തെറ്റിന് അലറി വിളിക്കാൻ മാത്രമേ ഒരു പതിനഞ്ചു വയസ്സുകാരന് സാധിക്കുക ഉള്ളായിരുന്നു .എല്ലാം കണ്ടു നിന്ന മൂകമായി തരിച്ചു പോയ 'അമ്മ കുഴഞ്ഞു വീണു മരിച്ചപ്പോൾ ,പിന്നെ ഒരു ആഴ്ച കൂടിയേ ആ വലിയ തറവാട്ടിൽ എനിക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളു .അമ്മാവന്റെ ബെൽറ്റ് ഉം അമ്മായിമാരുടെ ആട്ടും തുപ്പും കൂടി എന്നെ പടി ഇറക്കി വിട്ടപ്പോൾ ,കയ്യിൽ ഒരു ചായക്കാശ് പോലും ഇല്ലാതെ ഇരുന്നു എന്നതാണ് പരാമർദ്ധം .എന്നെ നോക്കി പുച്ഛത്തോടെ നിന്ന അമ്മാവന്റെ രണ്ടു ഭാര്യമാരുടെ അഞ്ചു മക്കളുടെ മുഖം മാത്രം കണ്ടു കൊണ്ട് തലകുമ്പിട്ടു ആ തറവാട്ടിൽ നിന്നും ഇറങ്ങി .
ഞാൻ ഹരിനാരായണൻ ,അന്ന് ആ തറവാട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ പതിനഞ്ചു വയസ്സ് .അച്ഛൻ നേരത്തെ മരിച്ചു .'അമ്മ അന്നും .പിന്നെ സ്വന്തം എന്ന് പറയുന്നവർ ഇങ്ങനെ തല്ലി ഇറക്കി .മാർത്താണ്ഡം എന്ന സ്ഥലത്തെ ,പ്രശസ്തമായ തറവാടായ ആലപ്പാട് തറവാട്ടിലെ ,ഇലമുറ കണ്ണി . പെരുവഴിയിൽ ഇറങ്ങിയത് അങ്ങനെ ആണ് ,അന്നത്തെ ആ പതിനഞ്ചു വയസ്സ് കാരൻ ജീവിതത്തിൽ അടുത്ത പതിമൂന്നു വര്ഷം യാതനകൾ അനുഭവിച്ചു ഉണ്ടാക്കിയത് ആണ് ഇന്ന് ഈ മുതലാളിയുടെ സ്ഥാനം .
മദ്രാസ് മൂന്ന് തുണിക്കടകൾ
💬 Comments
View all comments