Chapter Title : കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]
ഈ പ്രസാദം തൊട്ടോളു ദേവി ചൈതന്യം നല്ലോണം ഉണ്ടാകും ജീവിതത്തിൽ ,അമ്മാവൻ എനിക്ക് കുറി തൊടുവിച്ചു തന്നു .ഞാൻ ചിരിച്ചു .അമ്മാവന്റെ കാലിൽ തൊട്ടു .
അഹ്..നന്നായി വരട്ടെ ..ഉണ്ണി ...
അവർ അല്പം കഴിഞ്ഞു തിരികെ പോയി ..
ഞാൻ ശങ്കരനോട് പറഞ്ഞു ...
എടാ ശങ്കരാ ..നീ തയാറായിക്കോ ..ഇക്കൊല്ലം ഈ ഉത്സവം ഞാൻ നടത്തും .ഒപ്പം നിന്റെ പ്രശ്നങ്ങളും നമ്മൾ പരിഹരിക്കും ..ഹരിനാരായണൻ ആണ് പറയുന്നത് .അവിടെ ഒരു കാറ്റു വീശി ,ആ കാറ്റിൽ ,അമ്പലമാണികളും .....ഒരുപക്ഷെ നിയോഗം തന്നെ ആകാം ....
ശങ്കരൻ സന്തോഷിച്ചു ..
അഹ് .ഞാൻ ഇപ്പോൾ പോകുന്നു ..നമുക് കാണാം .
ഞാൻ സെബാസ്ടിൻ കൊണ്ട് പോയ് .പോകുന്നതിനു മുൻപ് അച്ഛൻ തിരുമേനി യുടെ കയ്യിൽ ഒരു രണ്ടായിരം രൂപയും കൊടുത്തു .അനുഗ്രഹവും വാങ്ങി..പുള്ളി കണ്ണ് മിഴിച്ചു എന്നെ നോക്കി ..
പിറ്റേന് ഞാനും സെബാസ്ടിൻ ഉം കൂടി കോളേജ് പോയി ,അവിടെ ഒരു മൂന്ന് ദിവസത്തെ ജോലി ഉണ്ടായിരുന്നു .അവിടെ രണ്ടു മാനേജർ മാരെ ഉം അപ്പോയ്ന്റ് ചെയ്യണം ആയിരുന്നു .ഒരാളെ എഞ്ചിനീയറിംഗ് കോളേജ് ഉം ,മറ്റേ ആളെ ഹോസ്റ്റൽ ന്റെ ചാർജ് ഉം .എല്ലാ മീറ്റിങ് എല്ലാം നടത്തി ,നാലാം ദിവസം അതായത് ന്യായർ രാവിലെ ഞാൻ സെബാസ്ടിൻ നെ ഉം കൊണ്ട് നേരെ തറവാടിന്റെ ഗേറ്റ് കടന്നു കയറി ,വണ്ടിയിൽ നിന്നും നീല കുർത്തയും ,പാന്റ്സ് ഉം ,ധരിച്ചു ഞാൻ ഇറങ്ങി ,
എന്നെ കണ്ടു ,അമ്മാവൻ ഉം അമ്മാവന് ചായ കൊടുത്തു നിന്ന കാർത്തിക ഉം സൂക്ഷിച്ചു നോക്കി ..
അച്ഛാ നമ്മൾ അന്ന് അമ്പലത്തിൽ വെച്ച് കണ്ട ആൾ .
ആഹ് ...ശങ്കരന്റെ കൂട്ടുകാരൻ ..അല്ലെ ..
ഉം ...അതെ ...
കുട്ടി എവിടുത്തെ ആണ് .
അഹ് ...ഞാൻ ഇവിടെ തന്നെ ഉള്ള ആള് ആണ് .
ആണോ .ഞാൻ കണ്ടിട്ടില്ല .ആഹ് എന്താ പേര് .ഉം കുടുംബപ്പേരും ..
ഒരു നിമിഷം ഞാൻ മൗനം ആയി നിന്ന് ..എന്നിട്ട്
💬 Comments
View all comments