0%

Chapter Title : കാമ സുഗന്ധിയല്ലേ ? [Smitha]

Author : സ്മിത Read All Parts 3211

"നീയൊരു കാര്യം ചെയ്യ്‌..."

ചാക്കോ പറഞ്ഞു.

"അടുത്ത വളവ് കഴിഞ്ഞാ നിങ്ങടെ വീട് എത്തീല്ലേ? വിന്‍സെന്റ് ഡോക്റ്ററെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് വന്നേക്കാം..ചെലപ്പം നിസ്സാര കേസ് എന്തെലുവേ കാണുവൊള്ളൂ...നീ പേടിക്കാതിരി..."

അദ്ധ്യായം - അഞ്ച്

ഗ്രേസിയുടെ മുറിയില്‍ ഡോക്റ്റര്‍ വിന്‍സെന്‍റ്റും ലീലാമണിയും സുധാകരനും ലിസിയും ഐസക്കും കൊച്ചുകുട്ടനും ഉണ്ടായിരുന്നു. ഗ്രേസിയ്ക്ക് മരുന്ന് കൊടുത്തു. അവള്‍ ഉറങ്ങുകയായിരുന്നു.

"ഡോക്റ്ററെ, ഇതെന്നാ അസുഖവാ? ഇങ്ങനെ ഒക്കെയുണ്ടോ അസുഖം?"

ഐസക്ക് ചോദിച്ചു.

"ചിലരില്‍ അങ്ങനെയാണ് ഐസക്കെ,"

ഡോക്ടര്‍ പറഞ്ഞു.

"കാര്യം ആള് ഫുള്ള് നോര്‍മ്മല്‍ ആയിരിക്കും. നോര്‍മ്മല്‍ ആയി എല്ലാം ചെയ്യും..എന്നാലും ചെലപ്പം ഇതുപോലെ മെഡിക്കല്‍ സയന്‍സിനു വിശദീകരിക്കാന്‍ പറ്റാത്ത ചില അസുഖങ്ങള്‍ ഉണ്ട്..."

എല്ലാവരും അയാളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ലിസി കൊച്ചുകുട്ടന്റെ തോളില്‍ തലചായ്ച്ച് ഇരുന്നു.

"അല്ല..."

പെട്ടെന്നോര്‍ത്ത് ഡോക്റ്റര്‍ പറഞ്ഞു.

"മാഡ്രിഡ്, പെനിസില്‍വേനിയ, നമ്മുടെ മംഗലാപുരം ഇവിടെയൊക്കെ ഇതിന് സമാനമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്... അസുഖത്തിന്‍റെ ചില ഫുള്‍ഫില്ലിങ്ങ് സ്പേസ് സംഭവിച്ചാല്‍ തീര്‍ച്ചയായും മാറുന്ന അസുഖമാണ് ഇത്..."

"എന്നുവെച്ചാല്‍?"

ലിസി പെട്ടെന്ന് ചോദിച്ചു.

"എന്നുവെച്ചാല്‍ ലിസീ..."

ഡോക്റ്റര്‍ പറഞ്ഞു.

"ഇവിടെ ഫുള്‍ഫില്ലിംഗ് സ്പേസ് എന്ന് പറയുന്നത് ആ മലേല്‍ നിന്ന് ഗ്രേസി കേള്‍ക്കുന്നുവെന്ന് പറഞ്ഞ ആ പാട്ടാണ്...നിങ്ങള്‍ അ പാട്ട് കേട്ടിട്ടില്ല...ഞാന്‍ കേട്ടിട്ടില്ല..കേട്ടത് ഗ്രേസി മാത്രം...അതുകൊണ്ട് നമുക്ക് അറിയില്ല ..അത് എന്ത് തരം പാട്ടാണ് എന്ന്..."

ഒന്ന് നിര്‍ത്തി ഡോക്റ്റര്‍ എല്ലാവരെയും നോക്കി.

"ഇന്ന് രാത്രി ഗ്രേസി ആ പാട്ട് കേള്‍ക്കണം.. ആ മലയില്‍ നിന്ന് ആ പാട്ട് ഇന്ന് രാത്രി കേട്ടുവെന്നു ഗ്രേസിക്ക് തോന്നിയാല്‍ എന്നാല്‍ നമ്മള്‍ രക്ഷപ്പെട്ടു...ഗ്രേസിയ്ക്ക് ഒരിക്കല്പ്പോലും ആ തോന്നല്‍ പിന്നെ ഉണ്ടാവില്ല...പിന്നെ ഒരിക്കലും ഗ്രേസി ആ ഇല്യൂഷനില്‍ ജീവിക്കില്ല....പക്ഷെ..."

ഡോക്റ്റര്‍ ഭയപ്പെട്ടു നിര്‍ത്തി.

"...പക്ഷെ ഇന്ന് രാത്രി അത് കേട്ടില്ലെങ്കില്‍ ...ഇല്ലെങ്കില്‍...ഗ്രേസി പിന്നെ..."

കൊച്ചുകുട്ടനും ലിസിയും തേങ്ങി കരഞ്ഞു.

"എന്‍റെ ഈശോയെ...!"

ലിസി നിറ കണ്ണുകളോടെ യേശുവിന്‍റെ ക്രൂശിത രൂപത്തിലേക്ക് മാറ്റി.

"ഇന്ന് രാത്രി ഒരു കാവല്‍ മാലാഖയെ അയച്ച് അമ്മയെ ആ പാട്ട് കേള്‍പ്പിക്കണേ..."

"ഞാന്‍ ഭയപ്പെടുത്താന്‍ പറഞ്ഞതല്ല..."

💬 Comments

View all comments