0%

Chapter Title : കാമ സുഗന്ധിയല്ലേ ? [Smitha]

Author : സ്മിത Read All Parts 7.9K

മുറുക്കെ. അവളുടെ കഴുത്തിലും കവിളിലും തോളിലും ഉമ്മ കൊണ്ട് മൂടി.

"എന്നാ മോളെ? നെനക്ക് എന്നാ പറ്റീത്?"

ആ അസാധാരണമായ സ്നേഹപ്രകടനത്തില്‍ അദ്ഭുതപ്പെട്ടുകൊണ്ട് ഗ്രേസി ചോദിച്ചു.

"ഈശോയെ നന്ദി..."

ലിസി മന്ത്രിച്ചു.

"എന്‍റെ അമ്മയെ തിരിച്ചു തന്നല്ലോ...ഞാന്‍ നേര്‍ന്നപോലെ എല്ലാ മോശം പണീം ഞാന്‍ നിര്‍ത്തുന്നു..ഇനി നല്ല ഒരു ഭാര്യ ആയി ജീവിച്ചോളാം..."

"എനിക്ക് ഒരു കുഞ്ഞ് ബോധക്കേട് ഉണ്ടായതല്ലേ ഉള്ളൂ മോളെ..അതിനു ഇത്രേം വെഷമിക്കണോ...?"

ഗ്രേസി ചോദിച്ചു.

ലിസി ആലിംഗനത്തില്‍ നിന്നും അകന്നു അവളെ നോക്കി ചിരിച്ചു.

പിന്നെ അവളുടെ കവിളില്‍ ഒരുമ്മ കൂടി കൊടുത്ത് അവള്‍ കൊച്ചുകുട്ടന്റെ മുറിയിലേക്ക് പോയി.

അവനെ അവിടെ കണ്ടില്ല.

മുറ്റത്തേക്ക് പോയപ്പോള്‍ കൊച്ചുകുട്ടന്‍ റോഡില്‍ സുധാകരന്‍റെ കൂടെ നിക്കുന്നത് അവള്‍ കണ്ടു.

അല്‍പ്പം കഴിഞ്ഞ് കൊച്ചുകുട്ടന്‍ തിരികെ വന്നു.

"എന്നാടാ?"

അവന്‍റെ മുഖത്തെ നിരുന്മേഷഭാവം കണ്ടപ്പോള്‍ അവള്‍ ചോദിച്ചു.

"ഡോക്റ്റര്‍ പറഞ്ഞപോലെ അമ്മയുടെ അസുഖം മാറി...ഞാന്‍ നേരത്തെ എഴുന്നേറ്റു അമ്മയുടെ റൂമില്‍പ്പോയി നോക്കിയാരുന്നു..അന്നേരം അമ്മ എഴുന്നേറ്റിരുന്നു കുരിശ് വരയ്ക്കുന്നത് കണ്ട് സന്തോഷിച്ചു..ദൈവത്തിനു നന്ദിയും പറഞ്ഞ് ദൈവസന്നിധിയില്‍ കുറെ നല്ല തീരുമാനങ്ങളും എടുത്തു...പക്ഷെ..."

"പക്ഷെ? പക്ഷെ എന്നതാടാ?"

ലിസിയുടെ മുഖത്ത് ആകാംക്ഷ പെരുകി.

"ചേച്ചി, സുധാകരന്‍ ചേട്ടന്‍ പറഞ്ഞതാ ഇപ്പം..."

"സുധാകരന്‍ ചേട്ടന്‍ എന്നതാ പറഞ്ഞെ? ഒന്ന് പറ കുട്ടാ, മനുഷ്യനെ തീ തീറ്റിക്കാതെ..!!"

"ചേച്ചി...അത്... അമ്മ ഒരിക്കലും ഇതറിയരുത് ..."

അവനൊന്ന് നിര്‍ത്തി.

"ഐസക്ക് മൊതലാളി മരിച്ചു...!"

"എഹ്?"

ലിസി ചകിതമായ ഭാവത്തോടെ അവനെ നോക്കി.

"എപ്പം? എങ്ങനെ?"

"ഇന്നലെ രാത്രി മൊത്തം ഐസക്ക് മൊതലാളി പാണ്ടിപ്പനമലേല്‍ ആരുന്നു...അവിടെ

💬 Comments

View all comments