0%

Chapter Title : കാമാനുരാഗം [സ്പൾബർ]

Author : Spulber Read All Parts 6.7K

ചെയ്തിരുന്നു. അവളുടെ നമ്പർ കയ്യിലുണ്ടെങ്കിലും വിളിക്കാനൊന്നും അവൻ നിന്നില്ല .ഖത്തറിലെത്തിയ ദിവസം അവൾ അവനെ വിളിച്ച് വിശേഷങ്ങളൊക്കെ പങ്ക് വെച്ചിരുന്നു. അവളെ മറക്കാൻ അവൻ ശ്രമിച്ചെങ്കിലും ഓർക്കാതിരിക്കാനായില്ല.

ആറ് മാസം കഴിഞ്ഞ് ഒരു ദിവസം രാത്രി മൊബൈലെടുത്ത് സ്റ്റാറ്റസ് നോക്കി കിടക്കുമ്പോഴാണ് നിഷയുടെ ഒരു സ്റ്റാറ്റസ് കണ്ടത്.
അവളുടെ മുഖം ഒന്ന് മിന്നിമാഞ്ഞ്,
ഉയരമുള്ള കെട്ടിടത്തിൻ്റെ മുകളിലുള്ള, അവളുടെ ഫ്ലാറ്റിന്റെ ബാൽകണിയിൽ നിന്നെടുത്ത, ഖത്തറിൻ്റെ മനോഹരമായ കടൽ തീരം. ആ വീഡിയോ അവൾ നന്നായി പകർത്തിയിട്ടുണ്ട്. പക്ഷേ അതിൽ അവൾ കൊടുത്ത സംഗീതമാണ് വീണ്ടും , വീണ്ടും അത് കാണാൻ അവനെ പ്രേരിപ്പിച്ചത്.
പ്രശസ്ത കവി മുരുകൻ കട്ടാക്കടയുടെ വളരെ ഹിറ്റായ’ രേണുക’ എന്ന കവിതയിലെ നാല് വരികളാണ് അത്.

“ ഓർമിക്കുവാൻ ഞാൻ നിനക്കെന്തു
നൽകണം…
ഓർമിക്കണം എന്ന
വാക്കു മാത്രം..
എന്നെങ്കിലും, വീണ്ടുമെവിടെ
വെച്ചെങ്കിലും, കണ്ടുമുട്ടാം
എന്ന വാക്കു മാത്രം…”

ഇത് രണ്ട് മൂന്ന് തവണ കേട്ടപ്പോൾ സനൂപിനൊരു തോന്നൽ.
നോക്കുമ്പോൾ അവൾ ഓൺലൈനിലുണ്ട്.
അവൻ ഒന്നാലോചിച്ച ശേഷം ടൈപ്പ് ചെയ്തു.

“ എന്തേ… ഒരു വിരഹം..”

അതവൾ ചാടിക്കൊത്തി.
ഉടൻ മറുപടി.

“ എടാ.. സനൂ… നീ ഉറങ്ങിയില്ലേ… സമയം ഒരുപാടായില്ലേ…”

“ ഉറങ്ങാറായി ചേച്ചീ… പിന്നെ ചേച്ചിയുടെ സ്റ്റാറ്റസ് കണ്ടപ്പോൾ ഒന്ന് നോക്കിയതാ…”

“ എടാ… നാട്ടിൽ പന്ത്രണ്ട് മണി കഴിഞ്ഞില്ലേ ? ഇത്ര നേരമൊക്കെ മൊബൈലും നോക്കി ഇരിക്കുവാണോ?..”

“ ‘അത് പോട്ടെ… ഞാൻ ചോദിച്ചതിന് ഉത്തരം പറ..”

“ എന്ത്…”

“ അല്ല.. ആരെയൊക്കെയോ ഓർക്കണമെന്നോ… കണ്ടുമുട്ടണമെന്നോ..
ഒക്കെ

💬 Comments

View all comments