Chapter Title : കാമമോഹിതം 2 [ഗന്ധർവ്വൻ]
രണ്ടു പല്ലുകൾ പുറത്തേക്ക് നീണ്ടിരിക്കുന്നു, പല്ലിൽനിന്നും രക്തതുള്ളികൾ ഇറ്റ് വിഴുന്നു. തണുത്ത കാറ്റ് വീശുന്നു...
പിന്നിൽ ആരോ നടന്ന് വരുന്ന ചിലമ്പിന്റെ ശബ്ദം കേട്ടു, കണ്ണൻ തിരിഞ്ഞു നോക്കി. .. അതാ നിൽക്കുന്നു സാക്ഷാൽ കാളി.. ഭ
ദ്രകാളി..... കഴുത്തിൽ തലയോട്ടി മാല. നാല് കൈകൾ ഒന്നിൽ വാൾ മറ്റൊന്നിൽ ചോര ഇറ്റ് വിഴുന്ന തല.... കണ്ണൻ പേടിച്ച് നിലവിളിച്ചു....... ഭദ്ര ഞെട്ടി ഉണർന്നു..... കണ്ണന്റെ കരച്ചിൽ കേട്ട് അമ്മയും അച്ഛനും അച്ഛമ്മയും എല്ലാവരും എഴുന്നേറ്റു.... ഭദ്ര കണ്ണന്റെ തോളിൽ കുലുക്കി വിളിച്ചു...
കണ്ണൻ കണ്ണ് തുറന്നു.. അമ്മ ഓടി മുറിയിൽ വന്നു.. അമ്മ : എന്താ.... കണ്ണാ.. മോനെ.. എന്തിനാ നീ കരഞ്ഞത്..?... എന്താ ഭദ്രേ......? ചിറ്റയും ആകെ പേടിച്ചു നിൽക്കുകയാണ്. " അറീല്ലാ ചേച്ചി... എന്തോ സ്വപ്നം കണ്ടു പേടിച്ചതന്നാ തോന്നണേ..... " അമ്മ കണ്ണനെ വാരിപുണർന്നു നെറുകയിൽ ഒരു മുത്തം കൊടുത്തു..... "
എന്തേ പറ്റിയത് അമ്മേടെ പൊന്നിന് "..... ഭാമയുടെ കണ്ണുകൾ നിറഞ്ഞു...... " ഒന്നുല്ലാ അമ്മേ ഞാൻ ഒരു സ്വപ്നം കണ്ടതാ,
പേടിച്ച് പോയി ".... " എന്ത് സ്വപ്നം ". കണ്ണൻ ഒന്നും മിണ്ടിയില്ല... "എന്താ പറ്റിയത് ഭാമേ... ഞാൻ അങ്ങോട്ട് വരണോ?... അച്ഛൻ താഴെ നിന്ന് വിളിച്ചു ചോദിച്ചു.... " വല്ല ദുസ്വപ്നവും കണ്ടോ എന്റ കുട്ട്യേയേ നീ...
ദേവി മഹാ മായേ അമ്മേ ഭദ്രേ കാത്തോളണേ,...... " അച്ഛമ്മ എന്തൊക്കയോ പറഞ്ഞു.... " മോൻ ഇവിടെ കിടക്കേണ്ട അമ്മയുടെ കൂടെ കിടന്നോ വാ.... " ഭാമ
💬 Comments
View all comments