കാമസൂത്ര പറയുന്നത്
📝 Ongoing
👁 10090 views ❤ 176 likes 💬 2 comments
ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു. ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ അവൾക്ക് ധൈര്യം പകരുന്ന നിരവധി പൊസിഷനുകളുണ്ട്.
കൗമാരത്തിന്റെ കൗതുകങ്ങളിലേക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ എവിടെ നിന്നൊക്കെയാണു പാറി വീഴുന്നത്. ഇന്റർനെറ്റ്, സെക്സ് പുസ്തകങ്ങൾ, മാസികകൾ, നീലച്ചിത്രങ്ങൾ, സുഹൃത്തുക്കൾ, ഇവയിൽ നിന്നെല്ലാം ശേഖരിച്ച അബദ്ധവും സുബദ്ധവുമായ അറിവുകളുമായാണു ലൈംഗികതയിലേക്കു അവർ കടക്കുന്നത്. അറിഞ്ഞതിൽ പാതിയും പതിരായിരുന്നു എന്നും പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ നേടിയതിനുശേഷം മാത്രം തിരിച്ചറിയുമ്പോൾ പിന്നെ ബാക്കി ലൈംഗികതയോടുള്ള മരവിപ്പു നിറഞ്ഞ നിസ്സംഗത മാത്രമായിരിക്കും.
പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല. ‘ഒരാൾക്കു വേണ്ടി മാത്രം നിർമ്മിച്ചത്’എന്ന അവസ്ഥയിലുള്ള ദമ്പതികൾ വളരെക്
💬 Comments
View all comments