Chapter Title : കാമയക്ഷി [ആര്യൻ]
ചോദിച്ചു.
"കുറച്ചു നേരമായി, ദേവൂട്ടിക്കൊള്ള കേക്കും പായസത്തിനുള്ളതൊക്കെ മേടിച്ചിട്ടുണ്ട്"
"ഓഹോ, അപ്പൊ കയ്യിൽ പൈസയൊക്കെ ഇണ്ടല്ലേ??
എന്നിട്ടാണോ എന്റെ ഫോണിന്റെ ക്യാമറ ഒന്ന് ശരിയാക്കിത്തരാൻ പറഞ്ഞിട്ട് കേൾക്കാത്തെ" ഗോപിക ശബ്ദം കൂട്ടി.
നല്ലൊരു ദിവസമായിട്ട് ഭാര്യയെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് വിചാരിച്ച് ഒരു പുഞ്ചിരി മറുപടിയായി നൽകി അജയൻ പുറത്തേക്കിറങ്ങി.
അജയൻ മുറിവിട്ട് ഇറങ്ങുന്ന കണ്ട് ഗോപിക പയ്യെ ഒരു ദീർഘനിശ്വാസം എടുത്തിട്ട് ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് മുറി വിട്ട് പുറത്തേയ്ക്കിറങ്ങി.
"അമ്മേ..കണ്ടോ അച്ഛ ദേവു മോൾക്ക് മേടിച്ചുതന്ന പുതിയ ഉടുപ്പും കേക്കും" മുറിവിട്ട് പുറത്തേക്ക് വന്ന ഗോപികയോട് ദേവിക ചോദിച്ചു..
"ഈ ഉടുപ്പിട്ടാ ദേവുമോൾ വല്യ സുന്ദരി ആവുമായിരിക്കും, അല്ലെ അമ്മേ" തന്റെ അച്ഛ മേടിച്ചോണ്ട് വന്ന ഇളം പിങ്ക് കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചോണ്ട് ചോയ്‌ച്ചു.
"ഹ്മ്മ്"….ഗോപിക അതിന് പയ്യെ മൂളുക മാത്രം ചെയ്തു.
"എന്താ ഗോപമ്മേ?? എന്താ സന്തോഷമില്ലാത്തെ?? " ഗോപികയുടെ നിർവികാരമായ നോട്ടം കണ്ട് ദേവൂട്ടി ചോയ്ച്ചു.
"എല്ലാം എടുത്തു വയ്ക്ക്. രാത്രി എടുക്കാം നമുക്ക്"ഗോപിക പറഞ്ഞു.
"ആം..ശെരി?"
വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ അജയൻ നേരെ പോയത് വീട്ടിൽനിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള പഞ്ചായത്ത് വക കുളത്തിന്റങ്ങോടാണ്.
ഇടയ്ക്ക് ഇവിടെ വന്നിരിക്കുന്നത് പതിവാണ്. പക്ഷെ ദേവൂട്ടിയെ ഈ ഭാഗത്തേയ്ക്ക് വരുന്നതിൽ നിന്നും വിലക്കിയിരുന്നു. ഉപയോഗസശൂന്യമായിരുന്ന കുളമായിരുന്നതിനാൽ വലയിട്ട് മൂടിക്കൊണ്ടുള്ള സംരക്ഷണം ഒന്നുമില്ലായിരുന്നു.
അജയൻ പയ്യെ കുളത്തിനരികിൽ കല്ല് കൊണ്ടുള്ള തിട്ടിൽ ഇരുന്നു.
'എത്രയും വേഗം ഒരു സ്ഥിരം ജോലി കണ്ടുപിടിക്കണം. അധികം കാശ് കയ്യിൽ ബാക്കിയില്ല. ഗോപികയുടെ മൊബൈൽ ശരിയാക്കി കൊടുക്കണം. ഒപ്പം കുറച്ചു നല്ല ചുരിദാറുകൾ മേടിക്കണം. ഒരു പക്ഷെ കാശിന്റെ കുറവായിരിക്കാം അവൾക്ക് തന്നോടുള്ള ഇപ്പോഴത്തെ അകൽച്ചയുടെ കാരണം' അയാൾ മനസ്സിലോർത്തു.
തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. അച്ഛൻ ഒരു പാവമായിരുന്നു. തന്നോടും അമ്മയോടും വല്യ സ്നേഹമായിരുന്നു. തന്റെ അമ്മയോട് ഒന്ന് ശബ്ദമുയർത്തി സംസാരിക്കുന്നത് പോലും താൻ കണ്ടിട്ടിലാ. അച്ഛന് കൃഷിയായിരുന്നു. വല്യ ആഡംബരത്തിലൊന്നും അല്ലായിരുന്നെങ്കിലും സന്തോഷവും സമാധാനവും ആവോളം ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയസല്ലാപത്തിന് പലപ്പോഴും
💬 Comments
View all comments