Chapter Title : കാമിനി 5 [SARATH]
കണ്ടപ്പാടെ സെക്യൂരിറ്റി ചേട്ടൻ വന്ന് ഗേറ്റ് തുറന്നു തന്നു. അയാൾക്ക് ഒരു ഹായ് ഒക്കെ പറഞ്ഞ് ഞാൻ വണ്ടി മുറ്റത്തു തന്നെ നിർത്തി അകത്തേക്ക് നടന്നു.
"... ആന്റി.... ശൈലജന്റി......"
അപ്പോഴാണ് വേലക്കാരി സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടത്.
" മോനെ മാഡം മുകളിൽ ഉണ്ട്.... മോനോട് മുകളിലോട്ട് വരാൻ പറഞ്ഞു......."
അത് പറഞ്ഞ് അവർ അടുക്കള ഭാഗത്തേക്ക് പോയി.
" ഏഹ്.... ഇതെന്താ പതിവില്ലാതെ മുകളിലോട്ടൊക്കെ..... വല്ല പണിയോ മറ്റോ തരാനാണോ......."
ആ സമയത്ത് ഓരോ സംശയങ്ങൾ എന്നിൽ മിന്നി മറഞ്ഞു.
ആ വേലക്കാരിയുടെ പെരുമാറ്റം കണ്ടിട്ട് എനിക്ക് പ്രത്യേകിച്ച് പന്തികേടൊന്നും തോന്നിയില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരുടെ മുഖം മാറേണ്ടതാണ് പക്ഷെ സാദാരണ കാണുന്ന പോലെ ചിരിച്ചുകൊണ്ടായിരുന്നു എന്നോട് അവർ സംസാരിച്ചത്. അതുകൊണ്ട് ഞാൻ മെല്ലെ മെല്ലെ ഓരോ സ്റ്റെപ്പുകളും ചവിട്ടി മുകളിലോട്ട് നടന്നു.
മുകളിൽ എത്തിയതും ഒരു വിശാലമായ ഹാളായിരുന്നു മുന്നിൽ കണ്ടത്. ആന്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മുകളിലെ നില കാണുന്നത്. നല്ല കിടിലൻ ഇന്റീരിയർ വർക്ക് ഒക്കെ ചെയ്ത് കിടിലനാക്കിയിട്ടുണ്ട് മുകളിലെ നില.
അങ്ങനെ ഹാളിന്റെ ഓരോ മുക്കും മൂലയും നോക്കുമ്പോഴാണ് ഹാളിന്റെ അറ്റത്ത് ഒരു സോഫായിലിരിക്കുന്ന ആന്റിയെ എന്റെ ശ്രെദ്ധയിൽ പ്പെട്ടത്.
ആന്റിയെ പെട്ടെന്ന് കണ്ടതിന്റെ ഷോക്കിൽ ഞാൻ സ്റ്റാച്യു പോലെ അവിടെ നിന്ന് പോയി.
പെട്ടെന്ന് ആന്റിയുടെ ശബ്ദം ഉയർന്നു
"അർജുൻ..... ഇവിടേക്ക് വാ....."
സ്റ്റാച്യു ആയിനിന്ന ഞാൻ പെട്ടെന്ന് ഞെട്ടി തരിച്ചു പോയി.
ശൈലജന്റി : അർജുൻ... നിന്നോടാണ്.. നീ ഇങ്ങോട്ട് വരോ... അതോ ഞാൻ അങ്ങോട്ട് വരണോ....
ഞാൻ : വേണ്ട ആന്റി ഞാൻ വരാം..
ഞാൻ ആന്റിയുടെ അടുത്ത് എത്തിയതും ആന്റി എന്നോടായി സോഫയിലിരിക്കാൻ പറഞ്ഞു. പക്ഷെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും ആന്റി സമ്മതിച്ചില്ല. അവസാനം ആന്റിയുടെ തൊട്ടുമുന്നിലയുള്ള സോഫയിലിരുന്നു.
ഇരിക്കുന്നതിനിടയിൽ ആന്റിയുടെ മുഖം ഞാൻ ശ്രെദ്ധിച്ചിരുന്നു മുഖത്ത് മുഴുവനും ഗൗരവം ആണ്. അതുകൊണ്ട് ആന്റിയുടെ മുഖത്ത് നോക്കാൻ തന്നെ തോന്നുന്നില്ലായിരുന്നു.
ശൈലജന്റി : എന്താ നിന്റ പ്രശ്നം...
ഞാൻ : എനിക്ക്
💬 Comments
View all comments