Chapter Title : കാമിനിയുടെ കാമുകൻ [? ? ? & ?????]
പ്രണയിക്കാൻ ഒന്നും നിൽക്കണ്ട!!
ഏഹ് അതെന്തേ ??!! നിഥിലി.
അതിപ്പൊ?! നമ്മുടെ മനസ് തമ്മിൽ കൂട്ടികെട്ടാതെ നമ്മുടെ ആഗ്രഹം മാത്രം തീർക്കാൻ വഴിയൊന്നുമില്ലേ?!!
നിഥിലി എന്റെ തോളിൽ ചാഞ്ഞുകൊണ്ട് ചോദിച്ചു.
നിഥിലി. മനസ് തമ്മിൽ മാത്രം പ്രണയം ഉണ്ടാകുമെന്നു ആരു പറഞ്ഞു?! ശരീരം കൊണ്ടും പ്രണയിക്കാം!!
ഇനി താൻ ആണോ ശെരിക്കും ബെന്യമിൻ!!
സുന്ദരമായ ഈ കരിങ്കൂവള മിഴികളിൽ നോക്കുമ്പോ നിഥിലി എന്ന മനോഹരമായ പേര് എന്റെ മനസിൽ മന്ത്രിക്കുമ്പോ കവി ഭാവന ഉള്ളിൽ ഉണർന്നതാ പൊന്നെ!!
നിഥിലി അത്രയും മനോഹരമായി ചിരിക്കുന്നത് ആദ്യമായിരുന്നു. അത്രക്കും ഞാൻ അത് അവളുടെ കൈകോർത്തു ആസ്വദിച്ചു.
അവളുടെ തലയിൽ ഞാൻ ചുംബിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുകെയടച്ചു.
എന്നാലും ബെന്നിക്ക് ഇത്രയും സാഹിത്യമൊക്കെ വശമുണ്ടെന്നു കണ്ടാൽ പറയില്ല!! നിഥിലി എന്റെ വിരൽത്തുമ്പ് പിടിച്ചുകൊണ്ട് പറഞ്ഞു.
കോളേജ് മാഗസിനിൽ ചിലകവിതകൾ എഴുതിയിരുന്നു..
അതല്ലാതെ മറ്റൊന്നുമില്ല!!
ഞാൻ നിഥിലിയുടെ കണ്ണിൽ നോക്കി പറഞ്ഞു.
B.A മലയാളം ആണെന്നല്ലേ പറഞ്ഞത്!! CMS ഇല്!?
ഉം നല്ല ഓർമയുണ്ടല്ലോ നിഥിലിക്ക്!
അവളുടെ കണ്ണും കവിളും നാണത്താൽ ചുവന്നു……
കോഫിയും കേക്കും കഴിച്ചു ഞങ്ങൾ തിരികെ ജീപ്പിലേക്ക് കയറി. വീട്ടിലേക്ക് പോകാം അല്ലെ?!!
അവൾ തലയാട്ടി.
മൂപ്പിലാൻ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ബീഫും ചിക്കൻ ബിരിയാണിയും ഉണ്ട്. എനിക്ക് വലിയ വിശപ്പില്ലെങ്കിലും അങ്ങേരെന്നെ നല്ലപോലെ തീറ്റിച്ചു.
കൈ കഴുകാൻ നേരം ഞാൻ മോളിയാന്റിയെ കണ്ടു പറഞ്ഞു, ടോമിച്ചൻ ഞങ്ങളുടെ ഇടവകയാണ് കേട്ടോ മോളിയാന്റി എന്ന്.
അന്നേരം അവരെന്നെനൊക്കി ഒരു വശം കെട്ട ചിരിച്ചിരിച്ചു.
കുറച്ചു നേരം ഞങ്ങൾ ഹാളിൽ ഇരുന്നപ്പോൾ
💬 Comments
View all comments