0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Author : Hypatia Read All Parts 21315

ഷർട്ടും വാങ്ങി കൊടുത്തിരുന്നു. ദിവ്യക്ക് എന്തെങ്കിലും വാങ്ങിച്ച് കൊടുക്കണം എന്നുണ്ടായിരുന്നെങ്കിലും അവളുടെ വീട്ടിൽ കൊണ്ട് കൊടുക്കൽ ബുദ്ധിമുട്ടായതിനാൽ അന്ന് മുതലുള്ള അവളുടെ ഫോൺ റീചാർജ് ഞാൻ ഏറ്റടുത്ത്. അവൾ ഒരുപാട് തവണ 'വേണ്ടാന്ന് പറഞ്ഞു നിരുത്സാഹ പ്പെടുത്തിയെങ്കിലും ഞാൻ സമ്മതിച്ചില്ല.

ഷോപ്പിൽ പോകാൻ തുടങ്ങിയപ്പോൾ, എന്റെ ദൈനംദിന കാര്യങ്ങളിലും മാറ്റം വന്നിരുന്നു. രാവിലെ 8.30 ന് വീട്ടിൽ നിന്നും പോയാൽ രാത്രി 9 ആവും ഞാൻ വരാൻ. ഉച്ചക്കുള്ള ഭക്ഷണം ആദ്യമൊക്കെ ഹോട്ടലിൽ നിന്നും കഴിച്ചിരുന്നെങ്കിലും അമ്മയുടെ നിർബന്ധം കാരണം പൊതിഞ്ഞ് കൊണ്ട് പോകാൻ തുടങ്ങി. ഞാൻ ജോലിക്ക് പോകാൻ തുടങ്ങിയതോടെ അച്ഛൻ എന്നോടും പണം ചോദിക്കൽ തുടങ്ങിയിരുന്നു. ഒന്ന് രണ്ടു തവണ ഞാൻ കൊടുത്തെങ്കിലും 'അമ്മ പിന്നീട് അത് വിലക്കി. ഞാൻ പണം കൊടുക്കാതായപ്പോ അച്ഛന് എന്നോടും ദേഷ്യം കാണിക്കാൻ തുടങ്ങി. അതോടെ പലപ്പോഴും അച്ഛനെ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ, പല ദിവസങ്ങളിലും അച്ഛനും ഞാനും ഒരേ സമയം വീട്ടിലെത്താൻ തുടങ്ങി. എന്നെ കണ്ടതോടെ എന്നത്തേതിലും കൂടുതൽ അച്ഛൻ ബഹളമുണ്ടാക്കാനും തെറി പറയാനും തുടങ്ങി.

അന്നൊരു രാത്രി ജോലി കഴിഞ്ഞ് വരുകയായിരുന്നു. ഒരു കൂട്ടുകാരന്റെ ബൈക്കിലാണ് കവലവരെ വരുന്നത്. അവിടെ നിന്ന് വീട്ടിലേക്ക് കുറച്ച് ദൂരം നടക്കാനുണ്ട്. ആ നടത്തത്തിനിടയിൽ ദിവ്യയോട് ഫോണിൽ സംസാരിക്കാറാണ് പതിവ്. ഇരുട്ടിലൂടെ അവളോട് സംസാരിച്ച് നടക്കാൻ വല്ലാത്ത സുഖമാണ്. അന്നും ഞാൻ അവളോട് സംസാരിച്ച് കൊണ്ട് വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്താറായപ്പോയേ എനിക്ക് മനസ്സിലായി അച്ഛൻ എനിക്ക് മുന്നേ വന്നിട്ടുണ്ടെന്ന്. അച്ഛന്റെ ബഹളം വഴിയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു. ഇനിയിപ്പോ അതിനിടയിലേക്ക്

💬 Comments

View all comments