0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Author : Hypatia Read All Parts 21254

എന്റെ കണ്ണുകളടച്ച്. പതിയെ പാടാൻ തുടങ്ങി.

'.... എത്രയോ ജന്മമായി... നിന്നെ ഞാൻ തേടുന്നു....'

വിദ്യാസാഗറിന്റെ ഈണത്തിൽ സുജാത പാടിയ മനോഹരമായ ആ ഗാനം ഞാൻ പാടി തീർന്നതും ക്ലസിൽ കരഘോഷങ്ങളുയർന്നു. കണ്ണ് തുറന്നതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതാണ് ഞാൻ കണ്ടത്. ആ ഒരറ്റ പാട്ടോടു കൂടി അത് വരെ എനിക്കുണ്ടായിരുന്ന ഇമേജ് മാറി. എല്ലാവരും എനിക്ക് ഷായ്ക്ക് ഹാൻഡ് തന്നു.

"അഭിലാഷേ സൂപ്പറായിരുന്നു... ഇത്ര വലിയ കഴിവ് ഉണ്ടായിരുന്നിട്ടാണോ നീ ഇങ്ങനെ ഒതുങ്ങിയിരുന്നത്.." പ്രദീപ് മാഷ് കൈ തന്നുകൊണ്ട് പറഞ്ഞു. ഞാൻ ഒരു ചിരി മാത്രം തിരിച്ച് കൊടുത്തു.

ടീച്ചർമാരും എനിക്ക് കൈ തന്ന് വിഷസ് പറഞ്ഞു. ക്‌ളാസിലെ എല്ലാവരും എന്നെ കെട്ടി പിടിച്ചു. ഇതുവരെ എന്നോട് സംസാരിക്കുക പോലും ചെയ്യാതിരുന്ന പെൺകുട്ടികൾ പോലും എനിക്ക് ഷെയ്ഖ് ഹാൻഡ് തന്നപ്പോൾ ഞാൻ വണ്ടർ അടിച്ച് പോയി. ഇത് കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ എനിക്ക് ഈ കോളേജിൽ ഒരു ഹീറോ അവായിരുന്നു എന്ന കുറ്റബോധം എനിക്ക് സ്വയം തോന്നി. ഇനി തോന്നീട്ട് കാര്യമില്ലലോ, ക്‌ളാസുകൾ കഴിഞ്ഞില്ലേ എന്നോർത്ത് ഞാൻ നിരാശപെട്ടു.

അവസാന വർഷ പരീക്ഷക്ക് മുമ്പേ എന്റെ ക്‌ളാസിൽ നിന്ന് മൈസൂർ,ഊട്ടിയിലേക്ക് മൂന്ന് ദിവസത്തെ എക്സ്കർഷൻ പ്ലാൻ ചെയ്തിരുന്നു. അറുപത് പേരടങ്ങുന്ന ഞങ്ങൾ രണ്ടു ബസുകളിലായി പോകാൻ തീരുമാനിച്ചു. ഒരു വാഴായ്ച്ച പോയി ഞായറാഴ്ച്ച രാത്രി തിരിച്ചെത്തുന്ന രീതിയിലായിരുന്നു ടൂർ പ്ലാൻ ചെയ്തിരുന്നത്. കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് രണ്ടു ബസ്സുകളിലേക്കും ഈരണ്ടു സ്റ്റാഫിനെ വിട്ട് തന്നിരുന്നു. ഞങ്ങളുടെ ബസ്സിൽ ജ്യോതിഷ് മാഷും ഗീത ടീച്ചറും

💬 Comments

View all comments