Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]
പോകാൻ മടിയും എനിക്കനുഭവപ്പെട്ടു തുടങ്ങി. പലപ്പോഴും ചേച്ചി എന്നെ ഉന്തി തള്ളി പറഞ്ഞയച്ചു.
ചേച്ചിയുമായുള്ള അടുപ്പം ദിവ്യയുമായുള്ള ഫോൺ വിളികളെ സാരമായി തന്നെ ബാധിച്ച് തുടങ്ങിയിരുന്നു. അവൾ വിളിക്കുമ്പോൾ ഞാൻ പലതും പറഞ്ഞ് വേഗം ഫോൺ കട്ട് ചെയ്യാൻ തുടങ്ങി. അവളുടെ സാമീപ്യം എനിക്ക് ഭയവും സങ്കടവും കൊണ്ട് വന്നു.
"എന്താ.. അഭീ... എന്നെ.. ഒഴിവാക്കാണോ..?" ഒരിക്കൽ ദിവ്യ കരഞ്ഞ് കൊണ്ട് ചോദിച്ചു. എനിക്ക് മറുപടിയില്ലായിരുന്നു.
"ഹേയ്... അല്ല..." ഞാൻ ഉത്തരം നഷ്ട്ടവനെ പോലെ പറഞ്ഞു.
"എനിക്ക് അങ്ങനെ തോന്നാണ്...അഭീ... നീ ഇല്ലാതെ എനിക്ക് പറ്റില്ല... എന്റെ ഭാഗത്തിന്ന് എന്തെങ്കിലും പ്രശനം ഉണ്ടോ..?"
"ഹേയ് ഇല്ല..."
"പിന്നെ എന്താ അഭീ നീ എന്നോട് മിണ്ടാൻ വരാതെ..." അവൾ തേങ്ങി. ഞാൻ ധർമ്മ സങ്കടത്തിലായിരുന്നു. എന്താണ് ഞാൻ പറയുക. ഇവളെ കുറിച്ച് ചേച്ചി അറിഞ്ഞാലും ചേച്ചിയെ കുറിച്ച് ഇവൾ അറിഞ്ഞാലും എന്താണ് സംഭവിക്കുക. അറിഞ്ഞൂടാ... രണ്ടും എനിക്ക് വേണ്ടത് തന്നെ ഒന്നിന് വേണ്ടി മറ്റൊന്ന് നഷ്ടപ്പെടുത്താൻ എനിക്ക് മനസ്സ് വരുന്നില്ല.
"എന്താ അഭീ മിണ്ടാത്തെ.... എന്നോട് പറയാൻ പാടില്ലാത്ത എന്തെങ്കിലും വിഷമം അഭിക്കുണ്ടോ.." ഞാൻ ഒന്ന് ഞെട്ടി. എങ്ങിനെയാണ് ഇവൾ എന്റെ മനസ്സ് അറിയുന്നത്.
"ഹേയ് ഇല്ല..." ഞാൻ വിക്കി.
"അല്ല.. എന്തോ ഉണ്ട്.. അഭീ.. നിന്റെ ശബ്ദം കേട്ടാൽ നിന്റെ മനസ്സിലുള്ളത് എനിക്ക് ഊഹിക്കാം... ഞാൻ നിന്നെ കണ്ടതിനേക്കാൾ കൂടുതൽ നിന്റെ ശബ്ദമാണ് എന്റെ ഉള്ളിലുള്ളത്..." ഞാൻ കുഴങ്ങുകയാണ്. എന്താണ് മറുപടി പറയുക. കള്ളങ്ങളുടെ ഒരു തുള്ളിക്ക് വേണ്ടി ഉള്ളിൽ ഞാൻ തിരഞ്ഞു. നാവിലേക്ക് ഒന്നും വന്നില്ല.
💬 Comments
View all comments