Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]
നിന്നും എനിക്ക് മനസ്സിലായി.
"എന്ത് പറ്റി അളിയാ... ചേച്ചിയുമായി എന്തെങ്കിലും പ്രശനം..." ഞാൻ പാതി തമാശയും പാതി കാര്യമായും ചോദിച്ചു. അത് കേട്ട അളിയൻ അൽപനേരം മൗനം പൂണ്ടു. കാര്യമായ എന്തോ പ്രശനമുണ്ടെന്ന് എനിക്ക് തോന്നി. അമ്മയും എന്നെ ആകുലതയോടെ ഉറ്റുനോക്കുകയായിരുന്നു. അമ്മയ്ക്കും കേൾക്കാൻ വേണ്ടി ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.
" ഞാനുമായി പ്രശ്‌നമൊന്നുമില്ലടാ... അമ്മയോട് എന്തോ പ്രശ്നമുണ്ടാക്കി പോയി എന്ന് 'അമ്മ പറഞ്ഞു..."
"എന്താ.. അളിയാ പ്രശനം.." ഞാൻ ആകാംഷയോടെ ചോദിച്ചു.
"എനിക്ക് അറിഞ്ഞൂടാ... അമ്മയോട് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല... അവളെ വിളിച്ചിട്ട് അവൾ ഫോൺ എടുക്കുന്നുമില്ല... ഞാൻ ഇപ്പൊ വിശാഖപട്ടണത്താണ്.. വന്നിട്ട് അങ്ങോട്ട് വരാനിരിക്കയിരുന്നു..." അളിയന്റെ ശബ്ദത്തിൽ സങ്കടവും ക്ഷീണവും എനിക്ക് മനസിലായി.
"ഞാൻ ഡ്രൈവ് ചെയ്യാണ് അഭീ... പിന്നെ അങ്ങോട്ട് വിളിക്കാം.." ഞാൻ എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുന്നേ ഫോൺ കാട്ടായിരുന്നു.
ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. എന്തായിരിക്കും അമ്മായിയമ്മയും അവളും തമ്മിലുള്ള പ്രശ്നം. വലിയ എന്തോ ആണ്. അല്ലാതെ ഇത്രയും ദിവസം അവൾ ഇവിടെ നിൽക്കില്ല. അളിയന്റെ ഫോൺ എടുക്കാതിരിക്കില്ല. അമ്മയോട് പറയാതിരിക്കില്ല. ഇങ്ങനെ ഓരോ ചിന്തകളായിരുന്നു എന്റെ മനസ്സിൽ. അമ്മയും എന്തോ ആലോചിച്ചെന്ന പോലെ അമ്മിതിണ്ണയും ചാരി നിൽക്കുകയായിരുന്നു.
"'അമ്മ ഒന്ന് അളിയന്റെ അമ്മേനെ വിളിച്ച് നോക്ക് ... അപ്പൊ അറിയാലോ..?" ഞാൻ അമ്മയെ നോക്കി പറഞ്ഞു
"ആഹ്.. അത് ശെരിയാ നീ അവരെ വിളിക്ക്.." അതും പറഞ്ഞ് വെള്ളം നിറച്ച് വെച്ച പാത്രത്തിൽ കൈ മുക്കി കയ്യിലെ തേങ്ങാ പീരകൾ കഴുകി. ആ കൈകൾ
💬 Comments
View all comments