0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia Read All Parts 15438

രാവിലെ ഞാൻ ഉണർന്നപോയേക്കും ചേച്ചി എഴുനേറ്റ് കുളിയും മറ്റും കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്നലെ ഞാനും കൂടെ വരണം എന്ന് പറഞ്ഞിട്ട് എന്നെ വിളിച്ചത് പോലും ഇല്ലാലോ എന്ന് ഞാൻ ഓർത്തു. മിക്കവാറും ഇന്നലത്തെ ഉടക്ക് മാറി കാണില്ല എന്ന് എനിക്ക് മനസ്സിലായി.

"ചേച്ചി റേഡിയയോ.." ഞാൻ ഒന്ന് എറിഞ്ഞു നോക്കി

"മമ്" ഒരു മൂളാൽ മാത്രമായിരുന്നു മറുപടി.

"അപ്പൊ ഞാ... ഞാൻ" ഞാൻ എന്റെ ശങ്ക മറച്ചു വെച്ചില്ല.

"നീ വരണ്ട.. ഞാൻ ബസ്സിന് പോയിക്കോളാം.."

അത് കേട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ചേച്ചിയുമായി ഇത്രയും അടുത്തിട്ടും ഒരു ചെറിയ തെറ്റിന്റെ പേരിൽ എന്നെ അവോയിഡ് ചെയ്യുന്നതിൽ എനിക്ക് നല്ല വിഷമം തോന്നി. ഞാൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് പോയി.

ചേച്ചിയുടെ കൂടെ പോകുന്നില്ലേൽ ഇന്ന് ഷോപ്പിൽ പോയേക്കാം എന്നും കരുതി ഞാൻ കുളിച്ച് വന്നു. ചേച്ചി അപ്പൊ ഹാളിൽ ഉണ്ടായിരുന്നു.

"നീ എന്നെ ഒന്ന് കവലയിൽ വിട്ട് താ..." എനിക് അത് തീരെ പിടിച്ചില്ലെങ്കിലും ഞാൻ മറുത്ത് ഒന്നും പറയാൻ പോയില്ല.

പോവുന്ന വഴിക്ക് ഞാൻ ഒരു തവണ കൂടി സോറി പറഞ്ഞു നോക്കി.

"ചേച്ചി സോറി.. അറിയാതെ പറഞ്ഞു പോയതാ..."

"മമ്.." ചേച്ചി മൂളുക മാത്രമാണ് ചെയ്തത്. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.

"ഇവിടെ നിർത്തണ്ട, ബസ്സ് കിട്ടാൻ കുറെ സമയവും നീ എന്നെ എറണാകുളത്തു ഇറക്കിയിട്ട് പോരെ" കവലയിൽ എത്താൻ നേരം ചേച്ചി പറഞ്ഞു.

എന്റെ നാട്ടിൽ നിന്നും ഒരു മണിക്കൂർ സമയം എടുക്കും എറണാകുളത്തേക്ക്.

💬 Comments

View all comments