0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia Read All Parts 15398

ശേഷം ചേച്ചി ഗൗരവത്തോടെ പറഞ്ഞു. "..നീ സത്യസന്തമായി മറുപടി പറയണം.."

"എന്താ... ചോദിച്ചോ.." ഞാൻ സംശയത്തോടെ പറഞ്ഞു.

"നീയും ദിവ്യയും പ്രണയത്തിലാണോ..?"

"എന്ത് ചോദ്യാണ് ചേച്ചി ഇത്... ഇത് വരെ ചേച്ചിക്ക് അത് മനസ്സിലായില്ലേ..." ഞാൻ ചിരിച്ച് കൊണ്ടാണ് പറഞ്ഞത്.

"അതല്ല അഭീ... നിങ്ങൾ തമ്മിൽ അടുപ്പമാണെന്ന് എനിക്ക് അറിയാം.. പക്ഷെ അത് ഏത് തരം അടുപ്പമാണെന്നാണ് ഞാൻ ചോദിച്ചത്.." ചേച്ചി ഗൗരവം വിടാതെ പറഞ്ഞു. ".... അതായത്.. നിനക്കവളോട് ആത്മാർത്ഥമായ പ്രണയമാണോ... അതോ... ഒരു ടൈം പാസ്സിന് വേണ്ടിയാണോ എന്നാണ് ഞാൻ ഉദേശിച്ചത്.."

"ചേച്ചി... എനിക്ക് അവളെ ഇഷ്ട്ടമാണ്... എല്ലാ അർത്ഥത്തിലും.. എന്റെ ജീവിതത്തിൽ ഉടനീളം അവളും കൂടെ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. അവളെയല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കാൻ എനിക്ക് കഴിയില്ല.." എന്റെ മനസ്സിലെ ദിവ്യയോടുള്ള പ്രണയം മുഴുവൻ ആ വാക്കുകളിലുണ്ടായിരുന്നു. എന്റെ സംസാരം കേട്ട് ആശ്ചര്യപ്പെട്ടു നിൽക്കുകയായിരുന്നു ചേച്ചി.

"ഡാ.. നിങ്ങൾ രണ്ടു പേരും ഒരേ വയസ്സാണ്... മാത്രവുമല്ല അവളുടെ കുടുമ്പം നമ്മളെക്കാൾ സാമ്പത്തികമായി കുറെ കൂടെ മെച്ചപ്പെട്ടതുമാണ്.. അത് കൊണ്ട് അവളുടെ വീട്ട്ക്കാർ അവളെ നിനക്ക് തരും എന്ന് തോന്നുന്നുണ്ടോ..?" ചേച്ചി പറയുമ്പോഴായിരുന്നു അത്തരം കാര്യങ്ങളെ കുറിച്ച് ഞാനും ചിന്തിക്കുന്നത്.

"അത് അപ്പോഴല്ലേ... അപ്പൊ നോക്കാം..." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

"അങ്ങനെ അല്ല അഭീ... ഇത് നീ ഇപ്പോയെ സീരിയസായി കാണണം, ഇല്ലെങ്കിൽ ആ സമയത്ത് സങ്കടപെടേണ്ടി വരും..." ചേച്ചി എന്റെ കണ്ണിലേക്ക് ഉറ്റു നോക്കി കൊണ്ട് പറഞ്ഞു.

"ഞാൻ എന്ത് ചെയ്യണമെന്നാണ് ചേച്ചി പറയുന്നത്.." മറ്റൊരു മറുപടിയില്ലാതെ ഞാൻ ചോദിച്ചു.

💬 Comments

View all comments