0%

Chapter Title : കാണാമറയത്ത് [രേഖ]

Author : രേഖ Read All Parts 1.5K

12 വയസ്സും ആദർശിന്‌ 8 വയസ്സും . ഹസ്ബൻഡ് മോഹൻ തമിഴ്‌നാട്ടിൽ പപ്പട കമ്പിനി നടത്തുന്നു കീഴിൽ പത്തിനുമുകളിൽ ആളുകൾ വർക്കുചെയ്യുന്ന അത്യാവശ്യം നല്ല വരുമാനമുള്ള കൊച്ചുസ്ഥാപനം .ഒരു പണിക്കും പോകാത്തതിനാലും വെറുതെയിരുന്ന് ഒരു വീർത്തുകെട്ടി ഡോക്ടറുടെ അടുത്ത ചെന്നപ്പോൾ പറഞ്ഞു ബിപി ബോർഡറിലാണ് കൊളസ്‌ട്രോൾ കൂടുതലാണ് അത് കുറച്ചില്ലെങ്കിൽ മരുന്ന് കഴിക്കാൻ തുടങ്ങണം എന്താണെന്നറിയില്ല ഷുഗറിനുമാത്രം കൂടാനും തോന്നിയില്ല അതുതന്നെ വലിയ കാര്യം , ചിലപ്പോൾ അതിനെക്കിലും ഒരു അലിവ് തോന്നിയിരിക്കും

അങ്ങിനെ ഈ കാര്യം ഞാൻ മോഹനേട്ടനോട് പറഞ്ഞപ്പോൾ കേട്ടാൽ അറക്കുന്ന തെറിയോടുകൂടി എനിക്ക് ചെവിടടച്ചുകേട്ടു , അവസാനം കാലത്തു എണീറ്റ് ഓടാനുള്ള തെയ്യാറെടുപ്പിലായി . മക്കൾ സ്കൂളിൽ പോകുന്നത് 8 .30 നു ആണ് ആ സമയത്താണ് സ്കൂൾ ബസ് വന്ന് അവരെ എടുക്കുന്നത് . അതിനുമുമ്പേ പോയിവരണം അതായിരുന്നു എനിക്കുള്ള അടുത്ത കടമ്പ . എനിക്ക് എന്നും കൂട്ടായിട്ടുള്ള എൻ്റെ ഉറക്കമാണ് നഷ്ടപെടുത്തേണ്ടത് എന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ

ഒറ്റക്ക് എങ്ങിനെയാണ് എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് അപ്പുറത്തെവീട്ടിലെ റോസി ചേച്ചി എന്നും നടക്കാൻ പോകുന്നത് ഓർത്തത് . ഞാൻ റോസി ചേച്ചിയുമായി സംസാരിക്കാനായി അവരുടെ വീട്ടിലേക്ക് ചെന്നു

റോസി : എന്താണ് പ്രിയ എവിടേക്കാണ് ഈ പോക്ക് , കുറച്ചു ദിവസമായല്ലോ ഒന്ന് കണ്ടിട്ടു

ചേച്ചി കുറച്ചു ദിവസമായി ഒരു സുഖമില്ലായിരുന്നു അവസാനം ഫാമിലി ഡോക്റ്റർനെ കാണിച്ചപ്പോഴാണ് മനസ്സിലായത് കൊളസ്ട്രോളും ബിപിയും കൂടുതലാണെന്ന് ഡോക്ടറാണ് പറഞ്ഞത് കാലത്തു ജോഗിങ്ങിന് പോക്കാണെങ്കിൽ മരുന്ന് വേണ്ട അല്ലെങ്കിൽ വീട്ടിൽ വെറുതെ ഇരുന്നു മരുന്നും കഴിച്ചു ജീവിതാവസാനം

💬 Comments

View all comments