Chapter Title : കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ]
തുടർന്നു.
"ഞാനൊരു പോലീസുകാരിയാണ്, എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥ. പക്ഷേ ഞാനൊരു പെണ്ണുകൂടിയല്ലേ. എങ്ങിനെ ഈ പരിചയമില്ലാത്ത നാട്ടിൽ ഇത്രയും അന്ധവിശ്വാസം ഉള്ള പ്രദേശത്ത് രാത്രി.." അവൾ കാലിന്റെ കാലിന്റെ മുട്ടിൽ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു നിർത്തി.
"ദേ, ഒറ്റ ചവിട്ടു ഞാൻ വച്ചു തരും. എന്നെയെങ്ങാനും നിങ്ങളെ ഇഷ്ടത്തിനനുസരിച്ചു ശല്യം ചെയ്താലാണ്ടല്ലോ." അവൻ കാല് ദേഷ്യത്തോടെ വലിച്ചു മാറി മുരണ്ടു.
"ഒന്ന് വായോ. കുറച്ചുകൂടി കഴിഞ്ഞാൽ നന്നായി വിശക്കും. രാവിലെ നിങ്ങൾ തന്നല്ലേ പറഞ്ഞത് എട്ടുമണി കഴിയുമ്പോ തന്നെ എല്ലാ കടകളും അടക്കാൻ തുടങ്ങും ന്ന്. നമുക്ക് പോയി വരാം." അവൾ അവനെ അനുനായിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
വാഹിദിനു പൊടുന്നനെ അവളോടൊരു സഹതാപം തോന്നി. പെണ്ണിന്റെ നിഷ്കളങ്കമായ പൊങ്ങച്ചതിനപ്പുറം അവളൊരു പാവം സ്ത്രീ മാത്രമാണെന്ന് അവന് മനസ്സിലായി. പക്ഷേ ആ ഭാവം പുറമേ കാണിക്കാതെ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ആതിര എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് നടന്നു.
ജീൻസും ടീഷർട്ടും ധരിച്ചു മൊബൈൽ എടുത്ത് പോക്കറ്റിൽ ഇട്ട് ബുള്ളറ്റിന്റെ കീ എടുത്ത് വാഹിദ് കുറച്ച് നേരം വരാന്തയിൽ കാത്തു നിന്നു. അവളെ കാണാത്തത് കൊണ്ട് അവൻ അകത്തേക്ക് കയറി അവളുടെ മുറിയുടെ വാതിൽക്കലേക്ക് ചെന്നു. അത് അടച്ചിരുന്നില്ല. അലമാരയുടെ മുന്നിൽ പാന്റും ബ്രായും മാത്രം ധരിച്ചു പുറം തിരിഞ്ഞു സംശയിച്ചു നിൽക്കുകയാണ് അവൾ.!
"ദേ, എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. കടകളൊക്കെ അടക്കുമെന്ന് പറഞ്ഞിട്ട് നിങ്ങളെന്താ നിന്നു സ്വപ്നം കാണുകയാണോ."
വാഹിദിന്റെ ഉയർന്ന ശബ്ദം കേട്ട് അവളൊന്നു ഞെട്ടി. അവനെ വാതിൽക്കൽ കണ്ടപ്പോൾ ഞെട്ടലോടെ അവൾ കൈകൊണ്ട് തന്റെ മുഴുത്തു പാതിയിൽ
💬 Comments
View all comments