0%

Chapter Title : കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]

ഒപ്പം വെളുത്ത നെറ്റ്ഗൗണിട്ടു മന്ദഹസിച്ചു ചരിഞ്ഞു കിടക്കുന്ന ഒരു മനോഹര സെൽഫിയും. മൊബൈൽ കൈയിൽ പിടിക്കുന്നത് കൊണ്ടാവാം, മുലകൾ ഒന്നിനുമുകളിൽ ഒന്ന് അമർന്നു മുന്നോട്ട് തള്ളി ഇടുങ്ങിയ പാറയിടുക്ക് പോലെ തിങ്ങിനിറഞ്ഞു നിൽക്കുന്നു.

"പോയിക്കിടന്നുറങ്ങു പെണ്ണെ." അവൻ കണ്ണുരുട്ടി ഇമോജിയുടെ കൂടെ റിപ്ലൈ അയച്ചു. പകരം ഒരു പുച്ഛം അവളിൽ നിന്ന് തിരികെ വന്നപ്പോൾ ഒരു സ്മൈലി കൂടി അയച്ചിട്ട് അവൻ ഗൂഡ്‌നെയ്റ്റ് പറഞ്ഞു മൊബൈൽ മേശയിൽ വച്ചു ലൈറ്റ് ഓഫ് ചെയ്തു.

നാളെ എവിടെ തുടങ്ങണം, ആരെയൊക്കെ കാണണം എന്നൊക്കെ ആലോചിച്ചു കിടക്കുമ്പോൾ ആതിരയുടെ മുറിയുടെ വാതിലിന്റെ ശബ്ദം കേട്ടു. അവൾ ഉറങ്ങാൻ കിടന്നു എന്ന് അവന് മനസ്സിലായി. പാവം, കാര്യങ്ങളൊക്കെ ഒന്ന് വഴിക്കു വരുന്നതുവരെ അവൾക്കീ ഭയം മാറിക്കിട്ടാൻ ബൂധിമുട്ടായിരിക്കും എന്ന് വാഹിദ് ചിന്തിച്ചു.

അവനൊന്നു ചരിഞ്ഞു കിടന്നപ്പോൾ ആരോ കിടക്കയിലേക്ക് കയറിക്കിടക്കുന്നത് വാഹിദിനു മനസ്സിലായി. അവന്റെയുള്ളിൽ പെട്ടന്നൊരു ഞെട്ടൽ സംജാതമാവുകയും മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നിപ്പൊലിയുകയും ചെയ്തു.

ആ പെണ്ണിന്റെ നിലവിളി കേട്ടപ്പോൾ മുന്നും പിന്നും നോക്കാതെ ഇറങ്ങി ഓടിയതാണ്, ഗ്രിൽസ് അടച്ചിരുന്നോ എന്നുപോലും ഉറപ്പില്ല.ഇനി ആരെങ്കിലും അകത്തു കയറി ഒളിഞ്ഞിരുന്നത് ആയിരിക്കുമോ.? അവൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചതും ഒരു കൈ അവനെ വട്ടം ചുട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.

"ഞാനാഹ്.." കിതക്കുന്ന സ്വരത്തിൽ ആതിരയുടെ ശബ്ദം വാഹിദ് കേട്ടു. അമ്പരന്ന് പോയ അവൻ ആദ്യം ഒന്ന് നിശ്ചലമായെങ്കിലും പതുക്കെ കിടക്കയിലേക്ക് കിടന്നു. അവൾ ഒന്നുകൂടി നീങ്ങി അവന്റെ അടുത്തേക്ക് പറ്റിച്ചേർന്നു.

"അവിടെ കിടന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല. നമ്മുടെ വീടിന്റെ പുറകിൽ നിന്ന് ആരോ

💬 Comments

View all comments